ഡാര്‍ക്ക് നൈറ്റ് സിനിമയുടെ അവസ്ഥയുണ്ടാകും ജോക്കറിനും;ജാഗ്രതാ നിർദ്ദേശം!

ജോക്കർ സിനിമ റിലീസ് ചെയ്യുന്ന തീയ്യറ്ററുകളിൽ വെടിവെയ്പ്പ് നടക്കാൻ സാധ്യതയുണ്ടന്ന് ജാഗ്രതാ നിർദ്ദേശം.
ഇതിനെ തുടർന്ന് ജാഗ്രതയിലാണ് ലോസ് ആഞ്ജലീസ് ആര്‍മി പോലീസ്.ഇതിനുമുൻപ് ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഡാര്‍ക്ക് നൈറ്റ് സിനിമ റിലീസ് ചെയ്യുന്ന ദിവസം വെടിവെപ്പ് നടക്കുകയും 12 ആളുകൾ കൊല്ലപ്പെടും ചെയ്തു.ഇപ്പോൾ ഇതിന് സമാനമായ സംഭവം ജോക്കറിന്റെ റിലീസ് സമയത്തും നടക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

വാക്വിന്‍ ഫീനിക്‌സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോക്കറിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്. ജീവിതത്തിലുടനീളം പരിഹാസവും അപമാനവും പീഡനവും ഏറ്റുവാങ്ങുന്ന ആര്‍തര്‍ ഫ്ലെക്ക് ഗോഥം സിറ്റിയെ വിറപ്പിക്കുന്ന വില്ലന്‍ ജോക്കറായി തീരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ടോഡ് ഫിലിപ്‌സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അമേരിക്കയില്‍ ഭീതി പരത്തുന്ന തോക്ക് ഭീകരതയുമായി ബന്ധപ്പെട്ട് ജോക്കര്‍ നേരത്തേ വിവാദത്തിലായിരുന്നു. പ്രതികാരം തീര്‍ക്കാന്‍ അഭിനേതാക്കള്‍ സിനിമയില്‍ തോക്കെടുക്കുമ്പോള്‍ അത് പ്രേക്ഷകരെ സ്വാധീനിക്കുമെന്നാണ് പ്രധാന വിമര്‍ശനം.

police on highalert for the release of joker

Sruthi S :