മാലിദ്വീപിൻറെ സൗന്ദര്യം ആസ്വദിച്ച് പ്രീയ സീരിയൽ താരവും കുടുംബവും!

മലയാളത്തിലെ ഒരു ജനപ്രീയനായ സീരിയൽ താരമാണ് ശരത് ദാസ് .നിരവധി ജനപ്രീയ സീരിയലുകളിൽ അഭിനയിച്ച താരം വളരെ പെട്ടന്ന് ജനശ്രദ്ധ പിടിച്ചുപറ്റി.താരത്തിന്റെ ഒരു യാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.യാത്ര മാലിയിലേക്കായിരുന്നു ഒപ്പം ഭാര്യ മഞ്ജുവും മക്കളായ വേദ, ധ്യാന എന്നിവരും.
മാലിദ്വീപിൻറെ സൗന്ദര്യം ആസ്വദിക്കുന്ന ഇവരുടെ ഫോട്ടോയാണ് സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം ഇതിനെകുറിച്ച് സംസാരിക്കുകയും ചെയ്തു.

’25നാണ് ഞങ്ങള്‍ യാത്ര തിരിച്ചത്. നാലു ദിവസങ്ങള്‍ മാലിയിലെ 2 റിസോര്‍ട്ടുകളിലായി തങ്ങി. മാലി ടൗണും മരങ്ങള്‍ തിങ്ങി നിറഞ്ഞ ദ്വീപുകളും കണ്ടു. പ്രൈവറ്റ് ബീച്ചൊക്കെയുള്ള റിസോര്‍ട്ടിലാണ് താമസിച്ചത്. റീഫുകളും നീല ലഗൂണുകളുമൊക്കെയായി മനോഹരക്കാഴ്ച്ചകളേറെയുണ്ട് മാലിയില്‍. 30ന് വെളുപ്പിന് ഞങ്ങള്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തി.കുടുംബത്തോടൊപ്പം ചെലവിടാന്‍ എപ്പോഴും സമയം കണ്ടെത്തുന്ന ശരത് സിനിമാ-സീരിയല്‍ തിരക്കുകള്‍ക്കിടയില്‍ കിട്ടിയ ചില ദിവസങ്ങളാണ് യാത്രയ്ക്കായി നീക്കിവെച്ചത്.

sarath das trip to maldives with family

Sruthi S :