പട്ടാഭിരാമനിൽ തിളങ്ങാൻ മാധ്യമ പ്രവർത്തകരും

ആഗസ്റ്റ് 23 നു തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ് പട്ടാഭിരാമൻ. ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംസ്ഥാനത്തെ മാധ്യമപ്രവർത്തകരും അണിനിരങ്ങുന്നുണ്ട്. റിപ്പോർട്ടർ ചാനലിലെ ഹൈദർ അലി എന്ന മാധ്യമപ്രവർത്തകനും അമൃത ടി വി മംഗളം എന്നി ചാനലിൽ പ്രവർത്തിച്ചിട്ടുള്ള സജീവ് ഇളമ്പലുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

മാധ്യമപ്രവർത്തകനും 2018 ലെ പ്രേംനസീർ മാധ്യമ പുരസ്കാര ജേതാവും കൂടിയാണ് സജീവ് ഇളമ്പൽ. അമൃത ടിവിയിലെ ആനീസ്കിച്ചൺ, ഞാനാണ് സ്ത്രീ തുടങ്ങിയ പരിപടകൾക്കു പിന്നിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം, മംഗളം ടെലിവിഷൻ സംപ്രേക്ഷണം ചെയ്ത ഫിറോസ് ഫ്രീ സോൺ ക്യാമ്പസ് സ്വന്ദനം തുടങ്ങിയ പരിപാടികളുടെ സംവിധായകൻ കൂടിയാണ് .

ഇൻഡ്യാവിഷനിലൂടെയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ ഹൈദർ അലിയുടെ തുടക്കം. ഇപ്പോൾ റിപ്പോർട്ടർ ചാനലിൽ എന്റർടൈൻമെന്റ് ഡെസ്കിൽ പ്രവർത്തിക്കുന്നു.റിപ്പോർട്ടർ ടി വിയിലെ ‘ശേഷം വെള്ളിത്തിര സിനിമ എന്റർടൈൻമെറിലെ ആങ്കറിങ് ചെയ്യുന്നത് ഇദ്ദേഹമാണ്.” പട്ടാഭിരാമനിൽ കൂടാതെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ധമാക്കയിലാണ് അദ്ദേഹം അഭിനയിക്കുന്നത്.

ഇരുവരും ചിത്രത്തിൽ മാധ്യമ പ്രവർത്തകരായി തന്നെയാണ് അഭിനയിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് അഭിനയരംഗത്ത് കടന്നു വന്നതെന്ന് മാധ്യമപ്രവർത്തകരിലൊരാളായ സജീവ് ഇളമ്പൽ പറയുന്നു.

പട്ടാഭിരാമന്‍ സംസാരിക്കുന്നത് ഭക്ഷ്യ മാഫിയയെ കുറിച്ച് കണ്ണന്‍ താമരകുളം പറഞ്ഞിട്ടുണ്ട് . ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന ഒരു കുടുംബത്തിലെ കണ്ണിയാണ് പട്ടാഭിരാമന്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചിലസംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫുഡ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് ജയറാം എത്തുന്നത്. ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് പട്ടാഭിരാമന്‍. തിങ്കള്‍ മുതല്‍ വെള്ളി വരെ , അച്ചായൻസ് , ആടുപുലിയാട്ടം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ഷംന കാസിമും മിയ ജോര്‍ജ്ജുമാണ് ചിത്രത്തിലെ നായികമാര്‍. ഷീലു എബ്രഹാമും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പ്രേം കുമാർ മാധുരി, ബൈജു, സുധീര്‍ കരമന, ധര്‍മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍, സായി കുമാര്‍, ദേവന്‍, , തെസ്‌നി ഖാന്‍, എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ദിനേശ് പള്ളത്തിന്റെ തിരക്കഥയിൽ ഒരുക്കിയ ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് എം ജയചന്ദ്രൻ ആണ്. കണ്ണന്‍ താമരക്കുളവും, ദിനേശ് പള്ളത്തും ഒത്തുചേരുന്ന മൂന്നാമത്തെ ചിത്രമാണ് പട്ടാഭിരാമന്‍. കൈതപ്രവും മുരുകന്‍ കാട്ടാക്കടയുമാണ് ഗാനരചന .

pattabhiraman-journalist acting- releasing on tomorrow

Noora T Noora T :