പതിനെട്ടാം പടിയും അവസാനത്തെ അത്താഴവും – ഒന്നും പിടിതരാതെ പതിനെട്ടാം പടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ .
മമ്മൂട്ടി അതിഥിയായെയെത്തുന്ന വരാനിരിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുതുവർഷം പിറന്നപ്പോൾ തന്നെ പുറത്ത് വിട്ടു .
വിഖ്യാത ചിത്രകാരന്‍ ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ പ്രശസ്ത ചിത്രമായ അവസാനത്തെ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ഒരു തീന്‍മേശക്ക് മുന്നില്‍ മമ്മൂട്ടിയും മറ്റുതാരങ്ങളും നില്‍ക്കുന്ന ചിത്രമാണിത്.
പതിനെട്ടാം പടിയില്‍ അതിഥി വേഷത്തില്‍ എത്തുന്ന മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ ആരാധകര്‍ക്കായി പോസ്റ്റര്‍ പങ്കു വച്ചത്. പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനട്ടാം പടി. ശങ്കര്‍ തന്നെയാണ് തിരക്കഥയും.
pathinettam padi movie first look poster