സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് 13 പുസ്തകങ്ങള്‍ സംവിധായകന്‍ അയച്ചുതന്നു; അതെല്ലാം വായിച്ചു ; കഥാപാത്രത്തിന് വേണ്ടി പാര്‍വതി ചെയ്തത് !

ബിജുമേനോന്‍, പാര്‍വതി, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു ആര്‍ക്കറിയാം എന്നത്. പ്രതീക്ഷിച്ചതു പോലെതന്നെ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ചിത്രത്തില്‍ പാര്‍വതി അവതരിപ്പിച്ച ഷെര്‍ലിയുടെ കഥാപാത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു .

അതേസമയം, ‘ആര്‍ക്കറിയാം’ എന്നത് സക്കറിയയുടെ പ്രസിദ്ധമായ കഥയുടെ പേരാണെങ്കിലും സിനിമയുടെ ഇതിവൃത്തത്തിന് ആ കഥയുമായി ബന്ധമില്ലെന്ന് പറയുകയാണ് പാര്‍വതി. എന്നാല്‍ സക്കറിയയുടെ കഥകളുടെ അന്തരീക്ഷം ആ സിനിമയ്ക്കുണ്ടെന്നും പാര്‍വതി ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

‘സിനിമ തുടങ്ങുന്നതിനുമുമ്പ് 13 പുസ്തകങ്ങള്‍ സംവിധായകന്‍ സാനു എനിക്കയച്ചു തന്നിരുന്നു. അതെല്ലാം സക്കറിയാ സാറിന്റേതായിരുന്നു. അതെല്ലാം വായിച്ചു. സിനിമയില്‍ കാണിക്കുന്ന സ്ഥലത്തിന്റെ ഭൂപ്രകൃതിയും അവരുടെ ജീവിതരീതിയും സംസാരവും രാഷ്ട്രീയവുമെല്ലാം മനസ്സിലാക്കുന്നതിന് വേണ്ടിയായിരുന്നു അത്.

ശേഷം സിനിമയുടെ സെറ്റില്‍ വെച്ച് സാനുവും അദ്ദേഹത്തിന്റെ ഭാര്യ സന്ദീപയും ഞാനും തമ്മില്‍ നടന്ന ചര്‍ച്ചകളിലൂടെയാണ് ഷെര്‍ലി എന്ന കഥാപാത്രത്തിന്റെ വ്യക്തിത്വം ഉരുത്തിരിഞ്ഞു വന്നത്.

ഈ സിനിമയുടെ കഥ പൂര്‍ണമായും സാനുവിന്റേത് തന്നെയാണ്. പക്ഷേ, സക്കറിയാ സാറിന്റെ കഥകളുടെ മണം ഉണ്ടെന്ന് പറയാം. സാനു, പാലാക്കാരനാണ്. കഥാപാത്രത്തിന്റെ ഡയലക്ട് എങ്ങനെയാണെന്നെല്ലാം പറഞ്ഞു തന്നത് സാനു തന്നെയാണ്,’ പാര്‍വതി പറയുന്നു.

കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ മലയാള സിനിമയാണ് എന്നും മുന്നില്‍ നില്‍ക്കുന്നതെന്നും മികച്ച എഴുത്തുകാരുടെ ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മലയാളത്തിലെ അഭിനേത്രികള്‍ക്ക് അവസരം കിട്ടുന്നുണ്ടെന്നും പാര്‍വതി അഭിമുഖത്തില്‍ പറഞ്ഞു.

about parvathy thiruvoth

Safana Safu :