പാർവതിയുടെ മെഗാ വൈറൽ മേക്കോവർ വീഡിയോ അന്തം വിട്ട് ആരാധകർ

മലയാള സിനിമയിലെ ബോൾഡ് ലേഡി എന്നറിയപ്പെടുന്ന നായികയാണ് പാർവ്വതി അറിയപ്പെടുന്നത്. ശക്തമായ നിലപാടുകൾ ഉള്ള ചുരുക്കം ചിലരിലൊരാൾ. നട്ടെല്ലുള്ള നടി എന്നാണ് ആരാധകർ പാർവ്വതിയെ വിളിക്കുന്നത്. എല്ലാ കാര്യങ്ങളിലും തന്റേതായ അഭിപ്രായം വ്യക്തമാക്കാൻ എപ്പോഴും ശ്രദ്ധിക്കുന്ന വ്യക്തികൂടിയാണ് പാർവ്വതി . നടിയെന്നതിന് പുറമേ, നല്ലൊരു മോഡൽ കൂടിയാണ് താരം.

അതുകൊണ്ട് താനെന്ന എപ്പോഴും തലമുടിയിൽ പരീക്ഷണം നടത്തുന്ന താരം ഇതായിപ്പോൾ മുഴുവനായി ഒരു മേക്കോവര്‍ നടത്തിയിരിക്കുകയാണ്. ജെ.എഫ്.ഡബ്ല്യു മാഗസിന് വേണ്ടിയുളള പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോ കണ്ടിട്ട് ആരാധകരൊക്കെ അമ്പരന്നിരിക്കുകയാണ്. ഇത് പാർവ്വതി തന്നെയാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത് . എന്തായാലും വീഡിയോ ഇറങ്ങി നിമിഷ നേരം കൊണ്ട് തന്നെ സംഭവം വൈറലായി മാറി കഴിഞ്ഞിരിക്കുകയാണ്.

അഭിനയിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെ ശ്രദ്ധയോടെയാണ് പാർവ്വതി തിരഞ്ഞെടുക്കുന്നതും. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് നടി ഉയരെ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തിരിച്ചെത്തിയത്. ചിത്രത്തിൽ അഭിനയത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധിപേർ രംഗത്തെത്തിയിരുന്നു.

പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്നങ്ങള്‍ക്ക് നേരയാണ് ‘ഉയരെ’ വിരല്‍ ചൂണ്ടുന്നതെന്നും ലളിതമായ പ്രതിപാദനത്തിലൂടെ പെണ്കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്ന കടുത്ത അസമത്വത്തിന്റെ വാത്മീകങ്ങളാണ് ഈ സിനിമയില്‍ തകര്ന്ന് വീഴുന്നതെന്ന് ശൈലജ ടീച്ചര്‍ ഫേയ്‌സ് ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനുപുറമേ നടി സംവിധായകയാകാൻ കൂടി ഒരുങ്ങുകയാണ് . തന്റെ സിനിമ ഉടൻ തന്നെ പ്രതീക്ഷിക്കാമെന്നും പാർവതി പറഞ്ഞിരുന്നു.

സംവിധായികയാകുന്നതിനെ കുറിച്ച് നേരത്തെ മുതൽ ആലോചിക്കുന്നതാണെന്നും താനും നടി റിമാ കല്ലിങ്കലും അത്തരമൊരു സിനിമയെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെന്നും പാർവതി പറഞ്ഞിരുന്നു . തന്റെ ചിത്രത്തിൽ നടൻ ആസിഫ് അലിയെ നായകനായി അവതരിപ്പിക്കാനാണ് ഇഷ്ടം. നായിക കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുപാട് നടിമാർ തന്റെ പട്ടികയിൽ ഉണ്ടെന്നും എന്നാൽ ദർശന രാജേന്ദ്രനും , നിമിഷയുമായിരിക്കും തൻ്റെ ചിത്രത്തിലെ നായിക വേഷത്തിൽ എത്തുകയെന്നും പാർവ്വതി വ്യക്തമാക്കിയിരുന്നു . ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിലെ പാർവ്വതിയുടെ അഭിനയവും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

parvathy make over – goes viral

Noora T Noora T :