അഭിനയമികവുകൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ശ്രദ്ധേയയായ നടിയാണ് പാര്‍വതി. ആദ്യ ചിത്രത്തിലെ മികച്ച പ്രകടനം പാര്‍വതിയെ വളരെയധികം ശ്രദ്ധേയയാക്കിയിരുന്നു. മലയാള സിനിമയിലെ ബോൾഡ് ആൻഡ് ബ്യൂട്ടി ആയ യുവനടിയാണ് പാർവതി.
മലയാളത്തിൽ ഒട്ടേറെ നല്ല വേഷങ്ങൾ സമ്മാനിച്ച നടിയാണ് പാർവതി.ഒരിടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചു വന്ന് വ്യത്യസ്ത കഥാപത്രങ്ങൾ ചെയ്ത നടികൂടിയാണ് പാർവതി.
സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നടികൂടിയാണ് പാർവതി.കസബ എന്ന ചിത്രത്തെ കുറിച്ച് പാര്‍വതി നടത്തിയ പരാമര്‍ശവും അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ വലിയ ചര്‍ച്ചകള്‍ക്കും ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ പാര്‍വ്വതി ചര്‍ച്ചയാവുകയാണ്.
ഇപ്പോൾ പാർവതി വ്യത്യസ്ത ലൂക്കുകളിലൂടെയാണ് സാമൂഹ്യമാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധ നേടുന്നത്. പാർവതിയുടെ പുതിയ ഹെയർ സ്റ്റായിലാണ് എല്ലാവരുടെയും ചർച്ച വിഷയം.
ഹോളിവുഡിലൊക്കെ ഏറെ പ്രശസ്തമായ ഷോര്‍ട് അണ്ടര്‍ക്കട്ടിന്റെ ഒരു വകഭേദമാണ് പാര്‍വതി പരീക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മൊട്ടയടിച്ച ലെന ചർച്ചയായിരുന്നു. എന്നാൽ പുത്തൻ ലുക്കിൽ വന്ന പർവതി ഇരുകൈയ്യും നീട്ടി മലയാളികൾ സ്വീകരിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ വ്യത്യസ്‍തമായ ഹെയർ സ്‌റ്റൈലുമായി പാർവതി എത്തിയത്.നല്ല ഒരുപാട് കമന്റുകളും നെഗറ്റീവ് കമന്റുകളായും ഫോട്ടോക്ക് വന്നിരുന്നു. മലയാളത്തിൽ കൂടാതെ അന്യഭാഷ ചിത്രങ്ങളിലും നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.