സ്ത്രീകളെ മുൻനിർത്തി പുരുഷന്മാർ നടത്തുന്ന കുടില തന്ത്രം; ഡബ്ല്യുസിസിക്കൊപ്പമെന്ന് പാർവതി

വിധു വിന്‍സെന്റ് വിവാദത്തില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. താൻ സംഘടനയ്ക്കൊപ്പമാണ് ഒപ്പമുള്ളവരെ ഒറ്റിക്കൊടുക്കില്ല, അപവാദ പ്രചരണങ്ങളിൽ വിശ്വസിക്കരുതെന്നും താരം പറഞ്ഞു. സ്ത്രീകളെ മുൻനിർത്തി പുരുഷന്മാർ നടത്തുന്ന കുടില തന്ത്രമാണ് ഇതെന്നും പാർവതി പറയുന്നു.

ആല്‍ബര്‍ട്ട് കാമുസിന്റെ വരികള്‍ ഉദ്ധരിച്ച് കൊണ്ടാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഡബ്ല്യുസിസി എന്ന് എഴുതിയ ചിത്രം തന്റെ ഫെയ്സ്ബുക്ക് പേജിന്റെ കവർഫോട്ടോയായി മാറ്റിയും നടി പ്രതികരണം അറിയിച്ചു.

‘ശീതകാലത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിലാണ് എന്റെ ഉള്ളിലെ ആരാലും കീഴ്പ്പെടുത്താനാകാത്ത വേനലിനെ ഞാന്‍ കണ്ടെത്തിയത് ഇതാണ് എന്റെ സന്തോഷം. കാരണം ഈ ലോകം മുഴുവന്‍ എന്നെ തളര്‍ത്താന്‍ ശ്രമിച്ചാലും അതിനേക്കാളൊക്കെ ശക്തമായ ഒന്ന് എന്റെ ഉള്ളില്‍ തന്നെയുണ്ട്, എന്തിനോടും പൊരുതാന്‍ ശക്തിയുള്ള ഒന്ന്’ എന്ന ആല്‍ബര്‍ട്ട് കാമുവിന്റെ വരികള്‍ പാര്‍വതി പോസ്റ്റ് ചെയ്തു. ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത എന്റെ വേനല്‍ ഡബ്ല്യുസിസി എന്നും പാര്‍വതി പറയുന്നു.‍

ഡബ്യുസിസിയിലെ പല അംഗങ്ങള്‍ക്കും ഇരട്ടതാപ്പാണ് എന്നാണ് വധു വിൻസെന്റ് രാജികത്തിൽ പറയുന്നത്. പാര്‍വ്വതി സ്റ്റാന്‍റ് അപ് സിനിമയുടെ സ്ക്രിപ്റ്റ് വാങ്ങിയ ശേഷം മറുപടി നല്‍കാതെ മാസങ്ങളോളം അപമാനിച്ചു എന്നും പറയുന്നുണ്ട്. വിധു വിന്‍സെന്‍റ് അവസാനമായി സംവിധാനം ചെയ്ത ചിത്രം സ്റ്റാന്‍റ്അപിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംഘടനയില്‍ ഉയര്‍ന്ന പ്രശ്നങ്ങളാണ് വിധുവിന്‍റെ രാജിയിലേക്ക് നയിച്ചത് എന്ന് കത്തില്‍ നിന്നും വ്യക്തമാണ്.

Noora T Noora T :