പ്രളയക്കെടുതിയെ അതിജീവിക്കാന്‍ ശ്രമിക്കുന്നതിനിടയിൽ എന്റേത് എന്ന പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍; വെളിപ്പെടുത്തലുമായി നടി പാര്‍വതി തിരുവോത്ത്

നമ്മുടെ നാട് പ്രളയക്കെടുതിയിലകപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രചരിപ്പുക്കുന്നതിനെ വിമർശിച്ച് മലയാളികളുടെ പ്രിയ നടി പാർവ്വതി തിരുവോത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടി രംഗത്തെത്തിരയിരിക്കുന്നത്.

വ്യാജ അക്കൗണ്ടില്‍ നിന്നും തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്നതുമായ പോസ്റ്റുകള്‍ വരുന്നതായി ശ്രദ്ധയില്‍ പെട്ടുവെന്നും അത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു. വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ വ്യക്തിയോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും താരം വെളിപ്പെടുത്തി.

പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :-

നമ്മുടെ നാട് വീണ്ടും ഒരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് എന്റേത് എന്ന പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഈ അവസരത്തില്‍ തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകള്‍ക്കിടയില്‍ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകള്‍ ഇടുന്നത് ശ്രദ്ധയില്‍ പെട്ടത്. ഇതറിഞ്ഞയുടനെ പ്രസ്തുത പേജുമായി ഞങ്ങള്‍ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭച്ചില്ല. കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകള്‍ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. നമുക്ക് ദയവായി തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കാതെ ഇരിക്കാം. സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാം. അതിജീവിക്കാം ഒരിക്കല്‍ കൂടി. ഒരുമിച്ച്‌ !

parvathi thiruvoth- facebook post viral

Noora T Noora T :