ബലിപെരുന്നാളാണ്, ആരും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടേണ്ടിവരരുത്; ദുരിത പെയ്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വേണ്ടി അഭ്യർത്ഥിച്ച് കുഞ്ചാക്കോ ബോബന്‍

ദുരിത പെയ്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി മലയാളികളുടെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ.
ബലിപെരുന്നാള്‍ ദിനമായ തിങ്കളാഴ്ച്ച വിശന്നിരിക്കുന്ന ആരും ഉണ്ടാവരുതെന്നാണ് ചാക്കോച്ചന്‍റെ അഭ്യര്‍ഥന. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുഞ്ചാക്കോ അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.

ചാക്കോച്ചന്റെ വാക്കുകൾ ഇങ്ങനെ :-
നാളെ എല്ലാരും ഒന്നൂടെ ഉഷാറാക്കണം. ബലി പെരുന്നാള്‍ ദിവസം ആണ്. ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്. ഏവര്‍ക്കും നന്മയുണ്ടാവട്ടെ’.

എല്ലാരും ഒന്നൂടെ ഉഷാറാക്കണം. ബലി പെരുന്നാള്‍ ദിവസം ആണ്. ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്. ഏവര്‍ക്കും നന്മയുണ്ടാവട്ടെ’. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കേരള ഫ്ലഡ് ഡിസാസ്റ്റര്‍ അര്‍ജന്റ് ഹെല്‍പ്പി’ന്റെ ഫേസ്ബുക്ക് സന്ദേശം പങ്കുവച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബന്റെ അഭ്യര്‍ഥന.

ദുരിതപ്പെയ്ത്തില്‍ വലയുന്നവര്‍ക്ക് അവശ്യസാധനങ്ങളെത്തിക്കാന്‍ ആരംഭിച്ച കളക്ഷന്‍ സെന്‍ററുകളില്‍ ആവശ്യത്തിന് സാധനങ്ങള്‍ എത്തുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ മുതല്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിന്‍റെ സമയത്ത് സംഭവിച്ചതുപോലെ ഒരു സഹായപ്രവാഹം സംഭവിക്കുന്നില്ലെന്ന വിമര്‍ശനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും കഴിഞ്ഞ ദിവസങ്ങളേക്കാൾ കാര്യക്ഷമമായി കാര്യങ്ങള്‍ പുരോഗമിക്കുകയാണ് . മലയാളികള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ഈ ദിവസങ്ങളില്‍ ഉപയോഗിക്കുന്നതും ദുരിതാശ്വാസം സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിനായാണ്.

bakrid- eid -ul- fithar

Noora T Noora T :