
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് നയന്‍. പൃഥ്വിയുടെ തന്നെ നിര്‍മ്മാണ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിത പഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന് നിര്‍മ്മിക്കുന്ന ചിത്രത്തിന് ആശംസ അറിയിച്ച് നടി പാര്‍വതി രംഗത്തെത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ഈ വിവരം അറിയിച്ചത്.
നയന്റെ ട്രെയിലര്‍ കണ്ടെന്നും അത് മികച്ചതാവുന്നതില്‍ താന്‍ ഒട്ടും അത്ഭുതപ്പെടുന്നില്ലെന്നും പാര്‍വതി പറഞ്ഞു. ഈ ചിത്രത്തിലെ ഓരോ അംഗങ്ങളും ചിത്രം മികച്ചതാവാന്‍ വേണ്ടി പരിശ്രമിക്കുന്നവരാണ്. അതുകൊണ്ട് തന്നെ പ്രമേയത്തിലും എക്സിക്യൂഷനിലും അവര്‍ മികച്ചത് നല്‍കിയിട്ടുണ്ടെന്ന് ഇതിലൂടെ കാണാന്‍ കഴിയുന്നുണ്ട്. ഒരു വിഷ്വല്‍ ത്രില്ലിങ് ട്രീറ്റിനായി കാത്തിരിക്കുന്നെന്നും നയന്‍ ടീമിന് എല്ലാവിധ ആശംസയും താരം അറിയിക്കുന്നു.
കൂടാതെ സിനിമ നിര്‍മ്മാണ രംഗത്തേയ്ക്ക് ചുവട് വയ്ക്കുന്ന സുപ്രിയ്ക്ക് പ്രത്യേക ആശംസയും പാര്‍വതി അറിയിക്കുന്നുണ്ട്. സുപ്രിയയെ സിനിമ മേഖലയിലേയ്ക്ക് ക്ഷണിച്ചുകൊണ്ടാണ് താരത്തിന്റെ വീഡിയോ അവസാനിക്കുന്നത്.
സംവിധായകന് കമലിന്റെ മകനായ ജെനുസ് മൊഹമ്മദ്ആണ് ചിത്രത്തിന്റെ സംവിധായകൻ. ‘100 ഡേയ്സസ് ഓഫ് ലവ്’ എന്ന ചിത്രത്തിനു ശേഷം ജെനൂസ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘9’. പൃഥ്വിരാജിന്റെ നിർമ്മാണകമ്പനിയായ പൃഥിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിര്‍മാണ സംരഭമാണ് ‘9’. സോണി പിക്ച്ചര്‍ റിലീസിങ് ഇന്റര്‍നാഷണലുമായി കൈകോര്‍ത്താണ് പൃഥിരാജ് പ്രൊഡക്ഷൻസ് ‘9’ നിർമ്മിക്കുന്നത്. 48 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്.
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായാണ് പൃഥി ‘9’ൽ അഭിനയിക്കുന്നത്. ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നത്. ആൽബർട്ട് എന്നാണ് പൃഥിയുടെ കഥാപാത്രത്തിന്റെ പേര്. കാവൽ മാലാഖയും സംരക്ഷകനും അച്ഛനുമാകുന്ന ആൽബർട്ട് എന്നാണ് പൃഥിരാജ് തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദും സംഗീതം ഷാൻ റഹ്മാനും നിർവ്വഹിക്കും. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖർ മേനോനാണ്.
നയനില്‍ മമ്ത മോഹന്‍ദാസാണ് നായികയായി എത്തുന്നത്. കൂടാതെ മാസ്റ്റര്‍ ആലേകും കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്. ഗോദ്ധ ഫെയിം വാമിഖയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫെബ്രുവരി ഏഴിനാണ് ചിത്രം റിലീസാവുന്നത്.

parvathi menon’s instagram post