അഞ്ജലി മേനോന് ഒരുപാട് കത്ത് എഴുതിയും മെസേജ് അയച്ചും എങ്ങനെയൊക്കെയോ ആണ് ആ വേഷം എനിക്ക് കിട്ടിയത്; പാർവതി തിരുവോത്ത്

മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാറുള്ള നടിയാണ് പാർവതി തിരുവോത്ത്. കടുത്ത സൈബറാക്രമണമുൾപ്പെടെ നേരിട്ട പാർവതി ഒന്നിലേറെ തവണ വിഷമഘട്ടങ്ങൾ അഭിമുഖീകരിച്ചിട്ടുമുണ്ട്. മമ്മൂട്ടിയുടെ കസബ എന്ന സിനിമയെ വിമർശിച്ചപ്പോൾ കടുത്ത അധിക്ഷേപങ്ങളാണ് നടിക്ക് കേൾക്കേണ്ടി വന്നത്.

പിന്നീട് അമ്മ സംഘടനയിൽ നിന്നുള്ള രാജി, സ്ത്രീ വിരുദ്ധതയ്‌ക്കെതിരെയുള്ള പ്രസ്താവനകൾ തുടങ്ങി പല വിഷയങ്ങൾ നടിയെ വിവാദത്തിലാക്കി. വിവാദങ്ങൾ അന്ന് കരിയറിനെ ബാധിച്ചെങ്കിലും സിനിമാ രംഗത്ത് വീണ്ടും സജീവമാകാൻ പാർവതിക്ക് കഴിഞ്ഞു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് പാർവതി.

ഔട്ട്‌ ഓഫ് സിലബസും നോട്ട്ബുക്കും കഴിഞ്ഞതിന് ശേഷമാണ് ശരിക്കും അഭിനയം തന്നെ മതിയെന്ന ക്ലാരിറ്റി എനിക്ക് കിട്ടിയത്. അതിന് ശേഷം വിനോദയാത്ര വന്നു. ഒരു വേഷം കിട്ടുമ്പോൾ തന്നെ വലിയ സന്തോഷമായിരുന്നു. പതിനെട്ട് വർഷമായി പക്ഷെ അന്നത്തെ ഞാൻ തന്നെയാണ് ഇന്നും എന്റെയുള്ളിലെ ഞാൻ. എനിക്കിപ്പോഴുമത് മാറിയിട്ടില്ല.

ഉയർച്ചയും താഴ്ച്ചയും വന്ന് പോയാലും എന്റെ കഥാപാത്രം സിനിമക്ക് ആവശ്യമാണോ എന്നറിഞ്ഞാൽ മാത്രം മതി. അത് രണ്ട് സീനാണെങ്കിലും അഞ്ചു സീനാണെങ്കിലും എന്തെങ്കിലും ഒരു കോൺട്രിബ്യൂഷൻ ആ കഥാപാത്രത്തിന് നൽകാൻ കഴിയണം, അത് ഇൻട്രസ്റ്റിങ്ങാണ്.

അഞ്ജലി മേനോന് ഞാൻ ഒരുപാട് കത്ത് എഴുതിയും മെസേജ് അയച്ചും ലിങ്ക്ഡ് ഇൻപ്രൊഫൈൽ അയച്ചുമൊക്കെയാണ് എങ്ങനെയൊക്കെയോ ബാംഗ്ലൂർ ഡേയ്‌സിലെ ആ വേഷം എനിക്ക് കിട്ടിയത്. ഇപ്പോഴും അതുപോലെയാണ്. ഒരു കഥാപാത്രം കിട്ടുമ്പോൾ അതിന്റെ വലിപ്പ ചെറുപ്പം തീരുമാനിക്കാൻ ഞാൻ ആളല്ല എന്നാണ് പാർവതി പറയുന്നത്.

അതേസമയം, ഉള്ളൊഴുക്ക് എന്ന ചിത്മാണ് പാർവതിയുടേതായി പുറത്തെത്തിയ ചിത്രം. മികച്ച പ്രതികരണമാണ് പാർവതിയുടെ അഞ്ജു എന്ന കാഥാപാത്രത്തിന് ലഭിച്ചത്.

കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരായ ഒരു കുടുംബത്തിൻ്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്.

Vijayasree Vijayasree :