ഷാരൂഖ് ഖാന്റെ പേരിൽ സ്വർണ്ണ നാണയമിറക്കി പാരീസ് ഗ്രെവിൻ മ്യൂസിയം

ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഷാറൂഖ് ഖാൻ. സിനിമയിൽ നിന്ന് അദ്ദേഹം ചെറിയൊരു ഇടവേളയെടുത്തെങ്കിലും ആരാധകർക്ക് അദ്ദേഹത്തോടുള്ള സ്നേഹത്തിൽ കുറവൊന്നും സംഭവിച്ചിരുന്നില്ല. ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ പേരിൽ സ്വർണ്ണ നാണയമിറക്കിയിരിക്കുകയാണ് പാരീസ് ഗ്രെവിൻ മ്യൂസിയം.

ഷാരുഖ് ഖാനോടുള്ള ആദരസൂചകമായാണ് നാണയം പുറത്തിറക്കിയത്. ആഗസ്റ്റ് 10 ശനിയാഴ്ച വൈകുന്നേരം അദ്ദേഹത്തിന് കൈമാറും. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നാണയത്തിന്റെ ചിത്രം പുറത്തെത്തിയിരിക്കുന്നത്. അതേസമയം, ഒരു ഇടവേളക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമായിട്ടുണ്ട്.

2023 ൽ മൂന്ന് ഹിറ്റുകളാണ് ഷാറൂഖ് ഖാൻ ബോളിവുഡിന് നൽകിയിരിക്കുന്നത്. തുടർപരാജയങ്ങളിൽ ക്ഷീണിച്ചിരുന്ന ബോളിവുഡിനെ കൈപിടിച്ച് ഉയർത്താൻ കിം​ഗ് ഖാന് സാധിച്ചു. തുടര്‌ച്ചയായി മൂന്ന് ചിത്രങ്ങൾ ആണ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയത്. പത്താൻ’, ‘ജവാൻ’, ‘ഡൻകി’ എന്നീ ചിത്രങ്ങൾ 2,500 കോടിയാണ് ബോളിവുഡിന് നേടികൊടുത്തത്.

സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ‘കിങ് ആണ് ഷാറൂഖ് ഖാന്റെ പുതിയ ചിത്രം. മകൾ സുഹാന ഖാനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഭിഷേക് ബച്ചനാണ് ചിത്രത്തിൽ കിങ് ഖാന്റെ വില്ലനായി എത്തുന്നത്. അഭിഷേക് ബച്ചന് ആശംസകൾ അറിയിച്ച അമിതാഭ് ബച്ചൻ ‘സമയമായി’ എന്നും എക്സിൽ കുറിച്ചു.

സുജോയ് ഘോഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ഒരു ​ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഭിഷേക് ബച്ചനെക്കൂടാതെ വേറെയും പ്രമുഖ താരങ്ങൾ ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുമെന്ന് വിവരങ്ങളുണ്ട്.

ഈ വർഷം നവംബറോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായിട്ടായിരിക്കും ഷൂട്ടിങ്. ഷാരൂഖിന്റെ റെഡ് ചില്ലീസും സംവിധായകൻ സിദ്ധാർഥ് ആനന്ദിന്റെ മാർഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്ര്തതിനായി കാത്തിരിക്കുന്നത്.

Vijayasree Vijayasree :