അമ്മുമ്മ എന്താ വീട്ടിൽ വരാത്തതെന്ന് രഞ്ജിനി;പട്ടിയുള്ളിടത്ത് പോകരുതന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടന്ന് അമ്മുമ്മ!

ടെലിവിഷൻ റിയാലിറ്റി ഷോകളിൽ അവതാരകയായെത്തി മലയാളികൾക്ക് സുപരിചിതയായ നടിയാണ് രഞ്ജിനി ഹരിദാസ്.ഒരു പക്ഷേ രഞ്ജിനിയോളം മികച്ച ഒരു അവതാരിക മലയാളത്തിൽ ഇല്ലന്ന് തന്നെ പറയാം.ഇപ്പോളിതാ താൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയതിന്റെ സന്തോഷവും വിശേഷങ്ങളും പങ്കുവെക്കുകയാണ് രഞ്ജിനി .ഏറ്റവും പുതിയതായി തന്റെ അമ്മുമ്മയുമായി ചില വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.

അമ്മുമ്മയിൽ നിന്നാണ് തനിക്ക് ദേഷ്യവും വാശിയും ഒക്കെ കിട്ടിയതെന്നാണ് രഞ്ജിനി വിഡിയോയിൽ പറയുന്നത്.അമ്മുമ്മ വീട്ടിൽ അതികം വരാറില്ലന്നും അതിന് കാരണം അറിഞ്ഞോ അറിയാതയോ താനാണെന്നും രഞ്ജിനി പറയുന്നു. അമ്മുമ്മ എന്താണ് വീട്ടിൽ വരാത്തത് എന്ന് രഞ്ജിനി ചോദിക്കുമ്പോൾ ഡോക്ടർ പട്ടിയുള്ളിടവുമായി സംസർഗം കുറയ്ക്കണം അലർജിയുണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ടന്നാണ് അമ്മുമ്മ രസകരമായ മറുപടി നൽകുന്നത്.കുച്ചുമകളുടെ വിവാഹം കാണണം എന്ന ആഗ്രഹമുണ്ടായിരുന്നു അതിന് നിർബന്ധിക്കുകയും ചെയ്യുമായിരുന്നു.എന്നാൽ ഇപ്പോൾ അവളുടെ ആഗ്രഹത്തിന് വിട്ടിരിക്കുകയാണെന്നാണ് മുത്തശ്ശി പറയുന്നത്.എന്തായാലും രഞ്ജിനിയുടെ വീഡിയോയ്ക്ക് നിരവധി പേരാണ് ലൈകും കമെന്റും നൽകുന്നത്.

about renjini haridas

Vyshnavi Raj Raj :