പ്രേക്ഷകർക്ക്റെ സുപരിചിതനാണ് ഗോവിന്ദ്. ഈ പേരിനേക്കാളും സുപരിചിതം പറവയിലെ ഹസീബ് എന്ന് പറയുന്നതായിരിക്കും. വളരെ അപ്രതീക്ഷിതമായി സിനിമയിലേയ്ക്കെത്തിരെ ഗോവിന്ദിന് വളരെപ്പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ മനസിലിടം നേടാനായി എങ്കിലും സിനിമയിൽ അത്രത്തോളം ശോഭിക്കാനായില്ല. എന്നാൽ ഇപ്പോൾ തട്ടുകടയിൽ അമ്മയെ സഹായിക്കുന്ന തിരക്കിലാണ് നടൻ. പ്ലസ് ടുവിന് പഠനം നിർത്തിയ ഗോവിന്ദ് അമ്മയ്ക്കും ചേട്ടനുമൊപ്പം മുഴുവൻ സമയവും തട്ടുകടയിലാണ് ഇപ്പോൾ.
വർഷങ്ങൾക്ക് മുമ്പ് അച്ഛന്റെ മരണ ശേഷമാണ് വീടിനു സമീപത്ത് തന്നെയുള്ള തട്ടുകട ജീവനോപാദിയാക്കി മാറ്റിയത്. സിനിമ കിട്ടുമ്പോൾ നീ സിനിമ ചെയ്തോ അല്ലാത്തപ്പോൾ കട നോക്കി നടത്തിക്കോ എന്നാണ് വീട്ടിൽ പറയുന്നത്. കുറേ കഥകൾ വരുന്നുണ്ട്, എല്ലാം സ്കൂൾ കുട്ടിയായിട്ടാണ്. എനിക്കിപ്പോൾ 25 വയസ്സുണ്ട്.
കുട്ടിയായിട്ടുള്ള റോളല്ല, കുറച്ചു കൂടി ചലഞ്ചിങ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യാനാണ് താൽപര്യം. എപ്പോഴും സിനിമ കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ പറ്റില്ലല്ലോ. വരുമാന മാർഗമായി തട്ടുകടയും കൊണ്ടു പോകണം, വീടു വയ്ക്കണം, വീട്ടുകാരെ നോക്കണം. കട നന്നായി നോക്കി നടത്തണം. ഇതാണ് ഇപ്പോഴത്തെ ആഗ്രഹമെന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗോവിന്ദ് പറഞ്ഞത്.
പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഗോവിന്ദ് പറവയിലേയ്ക്ക് എത്തുന്നത്. ചെറളായി മഞ്ഞഭഗവതി ക്ഷേത്രത്തിനു ഈ അമ്മയുടെയും മകന്റെയും ചെറിയ തട്ടുകട. 16 വർഷം മുമ്പ് ഗോവിന്ദിന്റെ അച്ഛൻ മരണമടഞ്ഞതോടെ മൂന്നു കുട്ടികളടങ്ങിയ കുടുംബത്തിന്റെ ഉത്തരവാദിത്തം ഗോവിന്ദിന്റെ അമ്മ ചിത്രയുടെ ഉത്തരവാദിത്തമായി മാറി.
അങ്ങനെ ജീവിതമാർഗ്ഗമായി വേറെ വഴിയില്ലാതെ തുടങ്ങിയ ഈ ചായക്കട തന്നെയാണ് ഗോവിന്ദിന് ഹസീബ് എന്ന പറവയിലെ കഥാപാത്രം നേടികൊടുത്തതും. സംവിധായകൻ സൗബിൻ ഷാഹിറും കൂട്ടുകാരും സ്ഥിരമായി ചായകുടിക്കാനായി ഈ ചായക്കടയിൽ എത്തുമായിരുന്നു. അങ്ങിനെ ഒരു ദിവസം ചായ കുടിച്ചു കൊണ്ടിരുന്ന സൗബിന്റെ മുന്നിലേക്ക് സൈക്കിളിൽ പാഞ്ഞുവന്ന പത്തുവയസുകാരൻ സൈക്കിളിൽ നിന്നും തെറിച്ച് ഇവർക്കു മുന്നിലേക്കു വീണു.
വീണിടത്തു നിന്ന് കൈനീട്ടി എഴുന്നേൽപ്പിച്ച് കൊണ്ട് സൗബിൻ ഗോവിന്ദിനോട് ചോദിച്ചത് തന്റെ സിനിമയിൽ അഭിനയിക്കാമോ എന്നായിരുന്നു. അതുകൊണ്ട് തന്നെ നടനായി മാറ്റിയതിന്റെ മുഴുവൻ ക്രെഡിറ്റും ഗോവിന്ദ് നൽകുന്നത് സൗബിന് തന്നെയാണ്. പലപ്പോഴും ഗോവിന്ദ് അത് പറഞ്ഞിട്ടുമുണ്ട്.
ദുൽഖർ സൽമാൻ നായകനായി എത്തിയ ഈ ചിത്രം ബോക്‌സ് ഓഫീസിൽ വൻ നേട്ടമാണ് ഉണ്ടാക്കിയത്. അൻവർ റഷീദ് നിർമിച്ച ഈ ചിത്രം കേരളത്തിൽ നിന്ന് മാത്രം എട്ട് ദിവസം കൊണ്ട് 12 കോടിയിലധികം കളക്ഷനാണ് അന്ന് നേടിയിരുന്നത്. അതേസമയം, ലക്കി ഭാസ്കറിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.
മഹാനടി, സീതാരാമം എന്നിവയ്ക്കു ദുൽഖറിന് ഹാട്രിക് വിജയം സമ്മാനിച്ചുകൊണ്ടാണ് ലക്കി ഭാസ്കർ എത്തിയിരിക്കുന്നത്. റിലീസിന്റെ രണ്ടാമത്തെ ദിവസവും ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഡിക്യു വീണ്ടും നായകനായി വെള്ളിത്തിരയിലെത്തിയത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. ദീപാവലി റിലീസായെത്തിയ ലക്കി ഭാസ്കർ ആദ്യ ദിന കളക്ഷനിലും നേട്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്.
വെങ്കി അറ്റ്ലൂരിയാണ് ലക്കി ഭാസ്കർ സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്. പീരീഡ് ഡ്രാമ ത്രില്ലറായാണ് ലക്കി ഭാസ്കർ ഒരുക്കിയിരിക്കുന്നത്. 1980-1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ലക്കി ഭാസ്കറിന്റെ രചനയും നിർവഹിച്ചിരിക്കുന്നത് വെങ്കി അറ്റ്ലൂരിയാണ്. ധനുഷ് നായകനായ ‘വാത്തി’ എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലക്കി ഭാസ്കർ.