പ്രളയ കേരളത്തിന് കൈത്താങ്ങായി പാകിസ്താനും! കറാച്ചിയില്‍ നിന്നും സഹായവുമായി പ്രത്യേക വിമാനം എത്തി….

പ്രളയ കേരളത്തിന് കൈത്താങ്ങായി പാകിസ്താനും! കറാച്ചിയില്‍ നിന്നും സഹായവുമായി പ്രത്യേക വിമാനം എത്തി….

പ്രളയകേരളത്തിന് കൈത്താങ്ങായി പാകിസ്താനും. പ്രളയക്കെടുതിയില്‍ സര്‍വ്വവും നഷ്ടമായ കേരളത്തിന് സഹായവുമായി പാകിസ്താനിലെ കറാച്ചിയില്‍ നിന്നും പ്രത്യേക വിമാനം കോഴിക്കോടെത്തി.

വിഷന്‍ എയര്‍വേയ്‌സിന്റെ പ്രത്യേക കാര്‍ഗോ വിമാനമാണ് 16 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായാണ് വിമാനം കോഴിക്കോട്ടെത്തിയത്. കറാച്ചിയില്‍ നിന്ന് നേരിട്ട് കോഴിക്കോട്ടെത്താന്‍ സാധിക്കാത്തതിനാല്‍ അബുദാബി വഴിയാണ് വിമാനം കോഴിക്കോട്ടെത്തിയത്.


ബുധനാഴ്ച രാവിലെ 11.30നാണ് വിമാനമെത്തിയത്. കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം ഇവ കോഴിക്കോട് സ്വദേശിയായ പ്രദീപ്കുമാര്‍ എന്നയാള്‍ക്ക് കൈമാറി. ട്രോമാകെയര്‍ സംഘടനയ്ക്കുവേണ്ടിയാണ് ഇയാള്‍ സാധനങ്ങള്‍ ഏറ്റുവാങ്ങിയത്.

Pakistan s aricraft reached Kozhikode for flood relief

Farsana Jaleel :