ബ്ലെസ്സിയുടെ അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്ന സാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഓട്ടം സിനിമയിലെ നായകൻമാരായി എത്തുന്നത് നായികാ നായകൻ എന്ന പരിപാടിയിലൂടെ നായകനാവാൻ മത്സരിച്ച നന്ദുവും റോഷനുമാണ്. ഇരുവരും മഴവിൽ മനോരമയിലെ നായികാ നായകൻ എന്ന സിനിമയിലൂടെ ശ്രദ്ധേയരായ താരങ്ങളാണ്. സിനിമയിലെത്താൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള പരിപാടിയായിരുന്നു നായികാ നായകൻ. ഓട്ടത്തിലൂടെ നന്ദുവിന്റേയും റോഷന്റേയും സിനിമാമോഹം പൂവണിഞ്ഞിരിക്കുകയാണ്. ഓട്ടം സിനിമയിലൂടെ സിനിമയിലേക്കുള്ള പടയോട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോൾ നന്ദുവും റോഷനും. ഇതോടെ നായികാ നായകനിലൂടെ ഓട്ടത്തിലെ നായകന്മാരായി ജീവിതത്തിലും നായകന്മാരായിരിക്കുകയാണ് ഈ നായകന്മാർ.
വൈപ്പിന്‍ പ്രദേശത്തിന്റെ സാമൂഹികാന്തരീക്ഷത്തിലാണ് ഓട്ടത്തിന്റെ കഥ നടക്കുന്നത്. ചിത്രീകരണ ഘട്ടത്തില്‍ തന്നെ സിനിമാ വൃത്തങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ഓട്ടം. കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത് .
നന്ദുവും റോഷന് ഉല്ലാസുമാണ് ഓട്ടത്തിലെ നായകന്മാര്. കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍, സുധീര്‍ കരമന, മണികണ്ഠന് ആചാരി, ശശാങ്കന്, രോഹിണി, രാജേഷ് വര്‍മ്മ, അല്‍ത്താഫ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ഓട്ടത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രാജേഷ് കെ. നാരായണനാണ്. പപ്പു, അനീഷ് ലാല്‍ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.
ottam movie lead role