ലോകകപ്പിൽ നോക്ക് ഔട്ട് റൗണ്ടിൽ കളിയ്ക്കാൻ പുതിയ പന്തുമായി ഫിഫ ..

ലോകകപ്പിൽ നോക്ക് ഔട്ട് റൗണ്ടിൽ കളിയ്ക്കാൻ പുതിയ പന്തുമായി ഫിഫ ..

ലോകകപ്പ് തരംഗം ലോകമൊട്ടാകെ അലയടിക്കുകയാണ്. അതിനിടയിൽ റഷ്യൻ ലോകകപ്പിന്റെ നോക്ക് ഔട്ട് റൗണ്ടിൽ കളിയ്ക്കാൻ ഫിഫ പുതിയ പന്തിറക്കി . “ടെ​ല്‍​സ്റ്റാ​ര്‍ മെ​ച്ച്‌റ്റ’ എന്നാണ് പ്രീ ക്വാർട്ടർ മുതലുപയോഗിക്കുന്ന പന്തിനു പേരിട്ടിരിക്കുന്നത്.

പ്ര​മു​ഖ ബ്രാ​ന്‍​ഡാ​യ അ​ഡി​ഡാ​സ് ത​യ​റാ​ക്കി​യ വെ​ള്ള​യി​ല്‍ ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള പ​ന്തു​ക​ളാ​ണി​ത്. 1970 മു​ത​ല്‍ എ​ല്ലാ ലോ​ക​ക​പ്പു​ക​ളി​ലും പ​ന്ത് നി​ര്‍​മി​ക്കാ​നു​ള്ള ചു​മ​ത​ല അ​ഡി​ഡാ​സി​നാ​ണ്.

DSC_6283_crop.jpg

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ “ടെ​ല്‍​സ്റ്റാ​ര്‍-18′ എ​ന്ന പ​ന്താ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ക​റു​പ്പും വെ​ളു​പ്പും നി​റ​ങ്ങ​ള്‍ ചേ​ര്‍​ന്ന പ​ന്താ​യി​രു​ന്നു ടെ​ല്‍​സ്റ്റാ​ര്‍-18. ടൂ​ര്‍​ണ​മെ​ന്‍റ് ആ​വേ​ശം വ​ര്‍​ധി​ച്ച​തോ​ടെ പു​തി​യ പ​ന്ത് പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് അ​ഡി​ഡാ​സ് വി​ശ​ദീ​ക​രി​ച്ചു.

official match ball for knockout round

Sruthi S :