ഒടിയനിൽ സംഭവിച്ചത് , ലൂസിഫറിൽ സംഭവിക്കാത്തത് !

മലയാള സിനിമയിൽ ഇത്രയധികം ചർച്ച ചെയ്യപ്പെട്ട മറ്റു രണ്ടു ചിത്രങ്ങൾ ഇല്ല. ഒന്ന് പ്രതീക്ഷിച്ചതു പോലെ ഉയരാത്തത്തിന്റെ പേരിലും, ഒന്ന് പ്രതീക്ഷകൾക്കപ്പുറം സംഭവിച്ചതിനാലും. രണ്ടും രണ്ടു പുതുമുഖ സംവിധായകരുടെ ആദ്യ സംവിധാന സംരംഭമായിരുന്നു. ഒരാൾ പരസ്യരംഗത്തും ഒരാൾ അഭിനയ രംഗത്തും പ്രസിദ്ധൻ . പക്ഷെ ഇരു ചിത്രങ്ങൾക്കും ഒരേ നായകനായിരുന്നിട്ടും ഒരേ നായികയായിരുന്നിട്ടും സംഭവിച്ചത് രണ്ടു തരത്തിലാണ്.

ഒടിയൻ എന്ന ശ്രീകുമാർ മേനോൻ ചിത്രം പ്രഖ്യാപനം മുതൽ ഒട്ടേറെ പ്രതീക്ഷകൾ ആണ് നൽകിയത്. മോഹൻലാൽ ഒടിയൻ മാണിക്യനാകാൻ നടത്തിയ പരിശ്രമങ്ങൾ ആഗോള ശ്രദ്ധ നേടിയിരുന്നു. മൂന്നു ലുക്കിൽ, മൂന്നു കാലഘട്ടത്തിലൂടെ മാണിക്യൻ സഞ്ചരിച്ചപ്പോൾ മെലിഞ്ഞു മുഖം പോലും ഒരുപാട് മാറി മോഹൻലാലിനെ മലയാളികൾ കണ്ടു . പീറ്റർ ഹെയ്‌നിന്റെ ആക്ഷൻ , ഇതുവരെ ആരും പറയാത്തൊരു പ്രമേയം , പോരാത്തതിന് ശ്രീകുമാർ മേനോന്റെ വക ഒട്ടേറെ പ്രതീക്ഷകളുയർത്തുന്ന വാക്കുകളും. ദേശിയ പുരസ്‌കാര പ്രതീക്ഷയിൽ ഒന്നും ആ വാക്കുകൾ നിന്നില്ല . അതും കടന്നു ഓസ്കർ വരെയാണ് മോഹൻലാലിന് ലഭിക്കുമെന്ന് ശ്രീകുമാർ മേനോൻ പ്രഖ്യാപിച്ചത് .

നല്ലൊരു സിനിമ ആയിരുന്നിട്ട് കൂടി പ്രേക്ഷകർ ഒടിയനെ വേണ്ടതുപോലെ സ്വീകരിക്കാത്തതിൽ ഈ അമിത പ്രതീക്ഷ നൽകൽ ഉണ്ടായി. ഒട്ടേറെ കാര്യങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു. മഞ്ജു വാര്യരുടെ നായിക വേഷം , പ്രകാശ് രാജ് – മോഹൻലാൽ കൂട്ടുകെട്ട് , ബോളിവുഡ് സാന്നിധ്യം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ആരാധകരെ ചിത്രം നിരാശപ്പെടുത്തി . ശ്രീകുമാർ മേനോനും അത് കരിനിഴൽ വീഴ്ത്തി .

ഈ സിനിമക്കും മുൻപ് പ്രഖ്യാപിച്ചതാണ് പ്രിത്വിരാജ് – മോഹൻലാൽ – മുരളി ഗോപി ചിത്രം ലൂസിഫർ . ഓടിയനു നേരെയുണ്ടായ സൈബർ അക്രമണങ്ങളെ കൃത്യമായി വിലയിരുത്തിയാണ് ലൂസിഫർ ടീമും , പ്രിത്വിരാജ്ഉം നീങ്ങിയത്. ഒരു കൊച്ചു സിനിമ , സാധാരണ സിനിമ എന്നൊക്കെയാണ് പൃത്വിരാജ് തന്റെ ആദ്യ സംവിധാന ചിത്രത്തെ വിശേഷിപ്പിച്ചത്.

പക്ഷെ ചിത്രം റിലീസ് ചെയ്‌തെതോടെ ആ വാക്കുകൾ വെറുതെയായിരുന്നു എന്ന് ആരാധകർ തിരിച്ചറിഞ്ഞു. മാസ്സും ആക്ഷനും തുടങ്ങി പഴയ മോഹൻലാൽ എന്ന നടനെ ആരാധകർ കാണാൻ എങ്ങനെയാണോ ആഗ്രഹിച്ചത് അതുപോലെ തന്നെ പ്രിത്വി അവതരിപ്പിച്ചു . ഒടിയൻ സൈബർ ആക്രമങ്ങളും ട്രോളുകളിലൂടെയുള്ള വിമർശനവും നേരിട്ടപ്പോൾ ലൂസിഫർ ട്രോളുകളിലൂടെ വിജയത്തിലേക്ക് കുതിച്ചു .

അത് മലയാള സൈനബിമായിൽ ചുരുങ്ങിയ ദിവസത്തിൽ 100 കോടി നേടുന്ന ചിത്രവും ആദ്യ 200 കോടി ചിത്രവുമൊക്കെയായി മാറി. സത്യത്തിൽ ഒടിയനും ലൂസിഫറും മോഹൻലാലിൻറെ രണ്ടു മികച്ച ചിത്രങ്ങളാല്ന. ഒന്ന് അദ്ദേഹം തന്റെ ശരീരം പോലും രൂപ മാറ്റം വരുത്തി സമർപ്പിച്ച ചിത്രം.. അടുത്തത് തന്റെ ആരാധകർക്കായി സമർപ്പിച്ച ചിത്രം. ഒന്നൊരു അവാർഡ് ചിത്രത്തിന് സമാനവും ഒന്ന് തനി കൊമേർഷ്യൽ ചിത്രവുമായിരുന്നു. പക്ഷെ ഒടിയനു സംഭവിച്ചത് അമിത പ്രതീക്ഷ നൽകിയ സംവിധായകനും . ലൂസിഫറിന് അത് സംഭവിക്കാഞ്ഞത് സംവിധായകൻ സ്വീകരിച്ച മിതത്വവുമാണ് .

odiyan v/s lucifer

Sruthi S :