നോട്ട് ബുക്കിലെ ശ്രീദേവിയുടെ ജീവിതം, മരിയ റോയ് ഇപ്പോൾ എവിടെ?

കാലം എത്ര പിന്നിട്ടാലും ചില സിനിമകൾ പ്രേക്ഷകർക്ക് പ്രിയപെട്ടതാണ്. അത്തരത്തിൽ സ്കൂൾ പ്രണയത്തിന്റെ കഥ പറഞ്ഞ റോഷൻ ആൻഡ്രൂസ് ചിത്രം നോട്ട് ബുക്ക് ഇന്നും മലയാളികളുടെ പ്രിയ സിനിമകളിൽ ഒന്നാണ് . ഊട്ടിയിലെ ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുന്ന മലയാളി കുട്ടികളുടെ കഥ പറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു അന്ന് ലഭിച്ചത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ കഥയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും സംസാരിക്കുന്ന നിരവധി ആരാധകര്‍ ഇന്നുമുണ്ട്

റോമ അസ്രാനി, പാര്‍വതി തിരുവോത്ത്, മരിയ റോയ് തുടങ്ങിയവരായിരുന്നു നോട്ട്ബുക്കിലെ മൂവര്‍ സംഘം. റോമയും പാർവ്വതിയും പിന്നീട് സിനിമയിലെ തിളങ്ങി. എന്നാൽ ചിത്രത്തിൽ ശ്രീദേവിയായെത്തിയ മരിയ റോയ് സിനിമയിൽ അത്ര സജീവമായില്ല. എങ്കിലും രണ്ട് സിനിമകളിൽ മരിയ മുഖം കാണിച്ചു. വിവാഹശേഷം അഭിനയം വിട്ട് ഇപ്പോൾ പൂർണ്ണമായും കുടുംബജീവിതം ആസ്വദിക്കുകയാണ് താരം. 2015ൽ ആായിരുന്നു മരിയ റോയിയുടെ വിവാഹം. പ്രവാസി ദമ്പതികളുടെ മകനായ സ്മിത്താണ് ഭർത്താവ്.

19ാമത്തെ വയസിലായിരുന്നു മരിയ ഈ ചിത്രത്തിൽ അഭിനയിച്ചത്. സാമൂഹ്യ പ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ധയും എഴുത്തുകാരിയുമായ മേരി റോയിയുടെ കൊച്ചുമകൾ കൂടിയാണ് മരിയ. മരിയയുടെ അച്ഛൻ ലളിത് റോയിയുടെ സഹോദരിയാണ് പ്രശസ്ത എഴുത്തുകാരിയും ബുക്കർ പുരസ്‌കാര ജേതാവുമായ അരുന്ധതി റോയ്.

കുട്ടിക്കാലം മുതൽ തന്നെ മരിയ കലാരംഗത്ത് സജീവമായിരുന്നു. ചെറുപ്പം മുതൽ നൃത്തവും പഠിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ അമേരിക്കയിലേയും യുകെയിലെയും നൃത്ത രൂപങ്ങളെ കക്കുറിച്ച് പഠനം നടത്തിയിട്ടുമുണ്ട്. നോട്ടുബുക്കിന് ശേഷം ചിത്രത്തിലെ അഭിനേതാക്കളെ തേടി നിരവധി അവസരങ്ങളാണ് വന്നത്. റോമയും പാർവതിയും സ്‌കന്ദയുമെല്ലാം മലയാളത്തിലും അന്യ ഭാഷകളിലുമെല്ലാം പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

എന്നാൽ മരിയ ആ സമയത്ത് പഠനത്തിനായി ഇടവേള എടുക്കുക ആയിരുന്നു. അഭിനയത്തിൽ നിന്നും ബ്രേക്കെടുത്ത താരം വർഷങ്ങൾക്ക് ശേഷമായാണ് തിരിച്ചുവരവ് നടത്തിയത്. രണ്ടാം വരവിലും മികച്ച സ്വീകരണം അയിരുന്നു മരിയയ്ക്ക് ലഭിച്ചത്. ജയസൂര്യയും അനൂപ് മേനോനും ഹണി റോസും പ്രധാന വേഷത്തിലെത്തിയ ഹോട്ടൽ കാലിഫോർണിയ എന്ന ചിത്രത്തിലൂടെയായിരുന്നു മരിയയുടെ രണ്ടാമത്തെ എൻട്രി. കമല നമ്പ്യാർ എന്ന കഥാപാത്രത്തെ ആയിരുന്നു ചിത്രത്തിൽ മരിയ അവതരിപ്പിച്ചത്. റോഷൻ ആൻഡ്രൂസിന്റെ തന്നെ 2013ൽ പുറത്തിറങ്ങിയ മുംബൈ പോലീസിലും മരിയ ചെറിയൊരു വേഷത്തിൽ എത്തിയിരുന്നു.

നോട്ട്ബുക്കിൽ മരിയ അവതരിപ്പിച്ച ശ്രീദേവിയിലൂടെ ആയിരുന്നു ചിത്രത്തിന്റെ കഥ മുന്നേറിയത്. ശ്രീദേവിയുടെ കാമുകനെ അവതരിപ്പിച്ചത് സ്‌കന്ദ ആയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഹൃദയവും എന്ന ഗാനവും അന്ന് ഏറെ ശ്രദ്ധിക്ക പെട്ടിരുന്നു. ഇരുവരുടെയും കെമിസ്ട്രിയും നന്നായി സ്വീകരിക്കപെട്ടിരുന്നു.

Noora T Noora T :