ദക്ഷിണ കൊറിയന്‍ സിനിമകള്‍ കാണുകയും വില്‍ക്കുകയും ചെയ്ത രണ്ട് കൗമാരക്കാരെ പരസ്യമായി വെ ടിവെച്ച് കൊ ന്ന് ഉത്തര കൊറിയ

വിചിത്രമായ ശിക്ഷാ രീതികള്‍ കൊണ്ടും നിയമങ്ങള്‍ കൊണ്ടുമെല്ലാം കേട്ടു കേള്‍വിയുള്ള പേരുകളില്‍ ഒന്നാണ് ഉത്തരകൊറിയയും ഇവിടുത്തെ ഏകാധപതി കിം ജോങ് ഉന്നും. ലോകം എന്നും ആശങ്കയോടെ നോക്കുന്ന രാജ്യമാണ് ഉത്തര കൊറിയ. പുറംലോകവുമായി അധികം ബന്ധമില്ലാത്ത രാജ്യം കൂടിയാണിത്.

എന്നാല്‍ ഇപ്പോഴിതാ ദക്ഷിണ കൊറിയന്‍ സിനിമകള്‍ കാണുകയും വില്‍ക്കുകയും ചെയ്ത രണ്ട് കൗമാരക്കാരെ ഉത്തര കൊറിയയില്‍ വെ ടിവെച്ച് കൊ ന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തെത്തുന്നത്. 16 ഉം 17 ഉം വയസുള്ള ആണ്‍കുട്ടികളെയാണ് വെ ടിവച്ചുകൊ ന്നത്. ഉത്തര കൊറിയയിലെ കുപ്രസിദ്ധമായ ഫയറിംഗ് സ്‌ക്വാഡാണ് ശിക്ഷ നടപ്പാക്കിയത്.

ചൈന അതിര്‍ത്തിയിലുള്ള ഹൈസന്‍ നഗരത്തിലെ പ്രദേശവാസികളെ ഭീതിയിലാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ശിക്ഷ. ഒക്ടോബര്‍ അവസാന വാരമാണ് കൊ ലപാതകം നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇപ്പോഴാണ് പുറം ലോകം ഈ വിവരം അറിയുന്നത്. അമ്മയെ കൊ ലപ്പെടുത്തിയ ഒരാളെയും ഇവര്‍ക്കൊപ്പം വെ ടിവച്ചു കൊ ന്നിട്ടുണ്ട്.

ഹൈസന്‍ നഗരത്തിലെ ആളുകളെ വിളിച്ചു കൂട്ടിയ ശേഷമാണ് ശിക്ഷാ നടപടി നടപ്പിലാക്കിയത്. ഉത്തര കൊറിയയില്‍ ദക്ഷിണ കൊറിയന്‍ ചിത്രങ്ങള്‍ കാണുന്നത് രൂക്ഷമായ കുറ്റമാണ്. ചില രാജ്യങ്ങളുടെ സിനിമകളും മാദ്ധ്യമങ്ങളും ഉത്തര കൊറിയയില്‍ വിലക്കിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങളെ ഇത് തെറ്റായ വഴിയിലേയ്ക്ക് എത്തിക്കുമെന്നാണ് ഉത്തര കൊറിയന്‍ ഭരണകൂടം വിലയിരുത്തുന്നത്.

ദക്ഷിണ കൊറിയയില്‍ നിന്നെത്തുന്ന മാദ്ധ്യമ സ്വഭാവമുള്ള എന്തിനെയും ശക്തമായ ശിക്ഷ നടപടികളിലൂടെയാണ് ഉത്തര കൊറിയ എതിര്‍ക്കുന്നത്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ മാറികടന്ന് ദക്ഷിണ കൊറിയന്‍ സിനിമകളും ഗാനങ്ങളും ഉത്തര കൊറിയയിലെത്താറുണ്ട്. ചൈനീസ് അതിര്‍ത്തിയില്‍ നിന്നാണ് ഇവ ഉത്തര കൊറിയയില്‍ എത്തുന്നതെന്നാണ് സൂചനകള്‍.

Vijayasree Vijayasree :