ഡിക്കി തുറക്കാനാവശ്യപ്പെട്ട് പോലീസ്; തട്ടിക്കയറി നടി

വാഹന പരിശോധനയ്ക്കിടെ ഡിക്കി പരിശോധിക്കാന്‍ വിസമ്മതിച്ച് നടി നിവേദ പേതുരാജ്. തനിക്ക് ലൈസന്‍സ് ഉണ്ടെന്നും വാഹത്തിന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകളെല്ലാം കൃത്യമാണെന്നും പിന്നെയെന്തിനാണ് ഡിക്കി പരിശോധിക്കുന്നതെന്നും ചോദിച്ചു കൊണ്ടാണ് നിവേദ പൊലീസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത്.

സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് പരിശോധന നടത്തുന്നതെന്നാണ് സംഭവത്തില്‍ പോലീസിന്റെ വിശദീകരണം. സോഷ്യല്‍ മീഡിയകളിലാണ് നിവേദയുടെ വീഡിയോ പ്രചരിക്കുന്നത്.

അതേസമയം പുതിയ ചിത്രമായ സൊപ്പന സുന്ദരിയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഇതെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നുണ്ട്. വീഡിയോ എടുക്കുന്ന വ്യക്തിയുടെ കയ്യില്‍ നിന്നും ഫോണ്‍ തട്ടിമാറ്റാനും നിവേദ ശ്രമിക്കുന്നതായി വീഡിയോയില്‍ കാണാം.

Vijayasree Vijayasree :