എഡിറ്റർ നിഷാദ് യൂസഫിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി!

പ്രശസ്ത സിനിമാ എഡിറ്ററായ നിഷാദ് യൂസഫിനെ മരിച്ച നിലയിൽ കണ്ടെത്തി. പനമ്പള്ളിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ആ ത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. നിരവധി മലയാള സിനിമങ്ങളുടെ എഡിറ്ററാണ് നിഷാദ്.

2022ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ.

ചിത്രീകരണം പുരോ​ഗമിച്ചുകൊണ്ടിരിക്കുന്ന തരുൺ മൂർത്തി-മോഹൻലാൽ ചിത്രം, മമ്മൂട്ടിയുടെ ബസൂക്ക, വരാനിരിക്കുന്ന സൂര്യയുടെ ബി​ഗ് ബജറ്റ് ചിത്രം കങ്കുവ എന്നീ ചിത്രങ്ങളുടേയും എഡിറ്ററായിരുന്നു.

ഹരിപ്പാട് സ്വദേശിയായ നിഷാദ് കുടുംബത്തോടൊപ്പമാണ് കൊച്ചിയിൽ താമസിച്ചിരുന്നത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Vijayasree Vijayasree :