Malayalam
എഡിറ്റർ നിഷാദ് യൂസഫിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി!
എഡിറ്റർ നിഷാദ് യൂസഫിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി!
Published on
പ്രശസ്ത സിനിമാ എഡിറ്ററായ നിഷാദ് യൂസഫിനെ മരിച്ച നിലയിൽ കണ്ടെത്തി. പനമ്പള്ളിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ആ ത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നിരവധി മലയാള സിനിമങ്ങളുടെ എഡിറ്ററാണ് നിഷാദ്.
2022ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ.
ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന തരുൺ മൂർത്തി-മോഹൻലാൽ ചിത്രം, മമ്മൂട്ടിയുടെ ബസൂക്ക, വരാനിരിക്കുന്ന സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം കങ്കുവ എന്നീ ചിത്രങ്ങളുടേയും എഡിറ്ററായിരുന്നു.
ഹരിപ്പാട് സ്വദേശിയായ നിഷാദ് കുടുംബത്തോടൊപ്പമാണ് കൊച്ചിയിൽ താമസിച്ചിരുന്നത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Continue Reading
You may also like...
Related Topics:news