വരാനിരിക്കുന്ന ഈ 9 ദിവസങ്ങളെ പറ്റി പ്രിത്വിരാജ് – 9 ട്രെയ്‌ലർ വീഡിയോ കാണാം

വരാനിരിക്കുന്ന ഈ 9 ദിവസങ്ങളെ പറ്റി പ്രിത്വിരാജ് – 9 ട്രെയ്‌ലർ വീഡിയോ കാണാം

പ്രിത്വിരാജിന്റെ പ്രൊഡക്ഷൻ സംരംഭമായ പ്രിത്വിരാജ് പ്രൊഡക്ഷന്സും സോണി പിക്ചർസും ചേർന്നു നിർമിക്കുന്ന നയൻ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. നവംബർ 16 നു റിലീസ് ചെയ്യാനിരുന്ന ചിത്രം ഫെബ്രുവരി ഒന്പതിലേക്ക് മാറ്റിയ വിവരം പൃഥ്വിരാജ് അറിയിച്ചിരുന്നു. ചിത്രം കുറച്ചു കൂടി മെച്ചപ്പെടുത്താൻ ഉണ്ടെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ആ മെച്ചപ്പെടുത്തലിന്റെ ഗുണം ട്രെയിലറിൽ കാണാം .

ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് നയൻ ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ വ്യക്തമാണ് . തന്റെ എല്ലാ ചിത്രങ്ങൾക്കുമുള്ള പ്രത്യേകതകൾ പോലെ നയൻ എന്ന ചിത്രത്തിനും ഒട്ടേറെ പ്രത്യേകതകൾ പ്രിത്വിരാജ് കാത്തുവച്ചിട്ടുണ്ട്. പേരും നയൻ , ട്രെയ്‌ലർ റിലീസും ജനുവരി 9 , സിനിമയുടെ റിലീസു മാത്രം ഫെബ്രുവരി 7 .

ഐ എസ് ആർ ഒ ശാസ്ത്രജ്ഞനായാണ് പ്രിത്വിരാജ് നയനിൽ എത്തുന്നത്. ആൽബർട്ട് എന്ന അച്ഛനായാണ് പൃഥ്വിരാജ് എത്തുന്നത് . ആദം എന്നൊരു ഏഴു വയസുകാരൻ മകനുമുണ്ട് ആൽബർട്ടീന്. എന്തോ നിഗൂഢമായ ഒന്ന് വേട്ടയാടുന്ന മകനെ രക്ഷിക്കാനുള്ള അച്ഛന്റെ പരിശ്രമമാണ് ട്രെയ്‌ലറിൽ കാണാൻ സാധിക്കുന്നത്. മമ്ത മോഹൻദാസ് . പ്രകാശ് രാജ് . വായമി ഗബ്ബി തുടങ്ങിയവരാണ് മറ്റു വേഷങ്ങൾ ചെയ്യുന്നത്. ജെനുസ് മുഹമ്മദ് ആണ് സംവിധാനം.

nine movie trailer released

Sruthi S :