പൃഥ്വിരാജിന്റെ സയൻസ് ഫിക്ഷൻ ചിത്രം നയനിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

പൃഥ്വിരാജിന്റെ സയൻസ് ഫിക്ഷൻ ചിത്രം നയനിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

പൃഥ്വിരാജ് സോണി പിക്ചർസുമായി ചേർന്ന് നിർമിക്കുന്ന ആദ്യ ചിത്രമാണ് നയൻ . മലയാള സിനിമയുടെ പതിവ് മുഖങ്ങൾ ഭേദിച്ച് പുതിയ തലത്തിലേക്കുയർത്തുന്ന പൃഥ്വരാജിന്റെ സയൻസ് ഫിക്ഷൻ ചിത്രമാണ് നയൻ. ചിത്രത്തിന്റെ റിലീസ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.

നവംബർ 16 നാണു നയൻ തിയേറ്ററുകളിൽ എത്തുന്നത്. നയനില്‍ നായികയായി എത്തുന്നത് പഞ്ചാബി നടി വാമിഖ ഗബ്ബിയാണ്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മംമ്ത മോഹന്‍ദാസാണ്. ആനി എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് ‘നയന്‍’. അടുത്തിടെ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പൃഥ്വിരാജ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കു വച്ചിരുന്നു. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുളള വിവരങ്ങള്‍ അധികം വൈകാതെ അറിയിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്.

‘മലയാളത്തില്‍ അത്ര പരിചിതമല്ലാത്ത സയന്‍സ് ഫിക്ഷന്‍ ജോണര്‍ വിഭാഗത്തില്‍ വലിയൊരു ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. സംവിധായകന്‍ കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അഭിനന്ദന്‍ രാമാനുജനാണ്.

Nine Movie release date

Sruthi S :