15 ടെലിവിഷന്‍ ചാനലുകളില്‍ ഒരേ സമയം റിലീസ് ! വ്യത്യസ്തമായ ട്രെയ്‌ലർ റിലീസുമായി പൃഥ്വിരാജ്

15 ടെലിവിഷന്‍ ചാനലുകളില്‍ ഒരേ സമയം റിലീസ് ! വ്യത്യസ്തമായ ട്രെയ്‌ലർ റിലീസുമായി പൃഥ്വിരാജ്

പൃഥ്വിരാജ് നായകനാകുന്ന സയൻസ് ഫിക്ഷൻ ചിത്രം റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി 7 ന് റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രത്തില്‍ നിന്നും ട്രെയിലര്‍ വരികയാണ്. പുതിയ പ്രമോഷന്‍ രീതികള്‍ പരീക്ഷിച്ചാണ് 9 റിലീസ് ചെയ്യുന്നത്. മലയാളത്തിലെ 15 പ്രമുഖ ചാനലുകളിലാണ് ജനുവരി 9 ന് രാത്രി 9 മണിക്ക് സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യുന്നത്. ടെലിവിഷനുകളില്‍ ട്രെയിലറും ടീസറും റിലീസ് ചെയ്ത് പുതിയൊരു തരംഗം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. മലയാള ടെലിവിഷന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സിനിമയുടെ ട്രെയിലര്‍ ഇതുപോലെ പ്രദര്‍ശിപ്പിക്കുന്നത്.

9 ഫെബ്രുവരിയില്‍ സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്. 100 ഡേയ്‌സ് ഓഫ് ലവ് എന്ന സിനിമയ്ക്ക് ശേഷം ജീനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുമ്ബോള്‍ വാമിഖ ഖബ്ബി, മംമ്ത മോഹന്‍ദാസ് എന്നിവരാണ് നായികമാരായി അഭിനയിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഹൊറല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ലൂസിഫറാണ് ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.ഉടന്‍ റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.

Nine movie malayalam release

HariPriya PB :