മലയാളികളുടെ ട്രോൾ താരം നന്ദമൂരി ബാലകൃഷ്ണക്ക് പുതിയ ചിത്രത്തിൽ 9 നായികമാർ ; വിദ്യ ബാലൻ, അനുഷ്ക , നിത്യ മേനോൻ തുടങ്ങി മുൻ നിര നായികമാർ അണിനിരക്കുന്നു !!!

മലയാളികളുടെ ട്രോൾ താരം നന്ദമൂരി ബാലകൃഷ്ണക്ക് പുതിയ ചിത്രത്തിൽ 9 നായികമാർ ; വിദ്യ ബാലൻ, അനുഷ്ക , നിത്യ മേനോൻ തുടങ്ങി മുൻ നിര നായികമാർ അണിനിരക്കുന്നു !!!

ഒരേ നായകൻ വിവിധ വേഷത്തിലും ഒരു നായകന് മൂന്നു നായികയുമൊക്കെയുള്ള സിനിമകൾ കണ്ടിട്ടുണ്ട് . എന്നാൽ ഒൻപതു നായികമാരുമായി ഒരു സിനിമയെത്തിയാൽ എങ്ങനെയുണ്ടാകും ?അങ്ങനെയൊന്നു സംഭവിക്കാൻ പോകുകയാണ്. വിഭജിക്കപ്പെടാത്ത ആന്ധ്ര പ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് സൂപ്പര്‍താരവുമായിരുന്ന എന്‍എടി രാമ റാവുവിന്റെ ജീവിതകഥ പറയുന്ന എന്‍ടിആര്‍ കഥാനായകുഡുവിലാണ് ഒന്‍പത് മുന്‍നിര നായികമാര്‍ ഒരുമിക്കുന്നത്.

എന്‍ടിആറിന്റെ മകന്‍ ബാലകൃഷ്ണയെന്ന ബാലയ്യയാണ് പിതാവിന്റെ റോള്‍ ചെയ്യുന്നത്. . ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിന്റെ വേഷത്തിലെത്തുന്നത് റാണാ ദഗ്ഗുപതിയാണെത്തുന്നത് . വിദ്യാ ബാലനാണ് മുഖ്യതാരം. എന്‍ടിആറിന്റെ ഭാര്യയായി വിദ്യ എത്തുന്നു. തെലുങ്കില്‍ ഏറെ തിരക്കുള്ള രാകുല്‍ പ്രീത് സിംഗ് അന്തരിച്ച നടി ശ്രീദേവിയുടെ റോള്‍ ചെയ്യും.

മഹാനടിയില്‍ സാവിത്രിയായി അഭിനയിച്ച കീര്‍ത്തി സുരേഷ് ഇതേ റോള്‍ ഈ ചിത്രത്തിലും ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സംവിധായകന്‍ കൃഷ് ഈ റോളിലേക്ക് മറ്റൊരു മലയാളി താരത്തെയാണ് ഉറപ്പിച്ചത്. നിത്യാ മേനോനാണ് ഈ വേഷം ചെയ്യുന്നത്. ദേവസേനയായി ഞെട്ടിച്ച അനുഷ്‌കയും ചിത്രത്തിലുണ്ട്. പഴയകാല താരം സരോജാദേവിയുടെ റോളാണ് അനുഷ്‌കയ്ക്ക്. ശാലിനി പാണ്ഡെ സൗകാര്‍ ജാനകിയും, ഹന്‍സിക ജയപ്രദയായും എത്തും.

മാളവിക നായര്‍, പായല്‍ രാജ്പുത് എന്നിവര്‍ ജയസുധ, കൃഷ്ണ കുമാരി എന്നിവരുടെ റോള്‍ അഭ്രപാളിയിലെത്തിക്കും. സൗത്ത് ഇന്ത്യയിലെ മുന്‍നിര താരങ്ങളെ ഒരുമിപ്പിക്കുന്ന ചിത്രമെന്ന ഖ്യാതിയാണ് ഇതോടെ എന്‍ടിആര്‍ ജീവിതകഥയ്ക്ക് ലഭിക്കുന്നത്.

nine heroines for nandamoori balakrishna

Sruthi S :