അപൂർവ രോഗം; മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബാലതാരം നികിതാ നയ്യാർ അന്തരിച്ചു

ദിലീപ്-ഭാവന എന്നിവർ പ്രധാന വേഷത്തിലെത്തിയ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ നികിതാ നയ്യാർ അന്തരിച്ചു. 21 വയസായിരുന്നു പ്രായം. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗബാധിതയായിരുന്നു.

ബി.എസ്.സി സൈക്കോളജി വിദ്യാർഥിനിയായിരുന്നു നികിത. സെയിന്റ് തെരേസാസ് കോളജ് മുൻ ചെയർപേഴ്‌സണുമായിരുന്നു നികിത. കുറച്ച് നാളുകളായി അപൂർവ രോ​ഗത്തെ തുടർന്ന് ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം സംഭവിച്ചത്.

രണ്ട് വട്ടം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായിട്ടുണ്ട് നികിത. ഒരാഴ്ച മുൻപായിരുന്നു രണ്ടാമത്തെ ശസ്ത്രക്രിയ. അമ്മ: നമിതാ മാധവൻകുട്ടി (കപ്പാ ടി.വി). പിതാവ്: ഡോണി തോമസ് (യു.എസ്.എ.).

Vijayasree Vijayasree :