ലക്ഷ്മിയുടെ നിർണ്ണായക മൊഴി പുറത്ത്! ഇനി കളി മാറും.. ഊരാക്കുടുക്കിട്ട് സി ബി ഐ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. അന്വേഷണം സി ബി ഐ ഏറ്റടുത്തതോടെ നിർണ്ണായകമായ വിവരങ്ങളാണ് ഒരു ദിവസവും പുറത്ത് വരുന്നത്. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി സി.ബി.ഐ. സംഘത്തിന് മൊഴി നല്‍കിയിരിക്കുകയാണ്.

തിരുവനന്തപുരത്തെ ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് സി.ബി.ഐ. സംഘം മൊഴി രേഖപ്പെടുത്തിയത് . ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ സി.ബി.ഐ. സംഘം ലക്ഷ്മിയുടെ വീട്ടിലെത്തിയപ്പോൾ ലക്ഷ്മി പറഞ്ഞത് ഇപ്രകാരമായിരുന്നു. അപകടം നടക്കുമ്ബോള്‍ വാഹനം ഓടിച്ചിരുന്നത്‌ അര്‍ജുന്‍ തന്നെയെന്ന്‌ സിബിഐക്ക്‌ മുന്നില്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മി മൊഴി നൽകി . പിന്നീട് അര്‍ജുന്‍ എന്തുകൊണ്ടാണ്‌ ഇക്കാര്യം മാറ്റിപ്പറഞ്ഞതെന്ന്‌ അറിയില്ലെന്നും ലക്ഷ്‌മി അന്വേഷകസംഘത്തോട്‌ പറയുകയുണ്ടായി .

അപകടത്തിനുശേഷം വാഹനമോടിച്ചത് താനാണെന്ന് പറഞ്ഞ അര്‍ജുന്‍ പിന്നീട് ബാലഭാസ്‌കര്‍ മരിച്ച ശേഷം മൊഴി മാറ്റിയിരുന്നു. ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് തിരുത്തി പറഞ്ഞു. ഈ സമയത്തെല്ലാം ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നു ലക്ഷ്മി. ബോധം വീണ ശേഷം ലക്ഷ്മിയും വാഹനം ഓടിച്ചത് അര്‍ജുനാണെന്ന് വ്യക്തമാക്കി. അര്‍ജുന്റെ മൊഴിമാറ്റമാണ് അപകടത്തിന് പിന്നില്‍ ആദ്യം ദുരൂഹതയ്ക്ക് ഇടയാക്കിയത്. അപകടത്തിനുശേഷം കുടുംബ വീട്ടില്‍ വിശ്രമത്തിലാണ് ലക്ഷ്മി.
ലക്ഷ്‌മിയുടെ സഹോദരന്‍ പ്രസാദിന്റെ മൊഴിയും സിബിഐ രേഖപ്പെടുത്തി. ബാലഭാസ്‌കറിന്റെ സംഗീത പരിപാടികളുടെ സംഘാടകനായിരുന്നു പ്രകാശ്‌ തമ്ബിയെന്ന്‌ ലക്ഷ്‌മി പറഞ്ഞു. നികുതി അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്‌തിരുന്നത്‌ വിഷ്‌ണുവായിരുന്നു. പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും സിബിഐ അന്വേഷിക്കുകയും ചെയ്തു .

ഇവര്‍ക്ക്‌ ബാലഭാസ്‌കര്‍ പണം നല്‍കിയിട്ടുണ്ട്‌. ഇത്‌ തിരിച്ചുകിട്ടിയതായി ബാലഭാസ്‌കര്‍ പറഞ്ഞിട്ടുണ്ടെന്നും കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ശരിയാണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. കുഞ്ഞിനുള്ള വഴിപാട്‌ നിറവേറ്റാനാണ്‌ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലേക്ക്‌ പോയത്‌. യാത്ര മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും ലക്ഷ്‌മി മൊഴി നല്‍കുകയും ചെയ്തു. ‌

ബാലഭാസ്‌കറിന്റെ മരണശേഷം സ്വര്‍ണക്കടത്ത്‌ കേസില്‍ പ്രകാശ്‌ തമ്ബിയും അര്‍ജുനും അറസ്‌റ്റിലായതിനെത്തുടര്‍ന്ന്‌ അപകടവുമായി ബന്ധപ്പെട്ട്‌ ചില പ്രാഥമിക മൊഴി എടുക്കലാണ്‌ ചൊവ്വാഴ്‌ച നടന്നത്‌.ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ദിവസങ്ങള്‍ക്ക് മുമ്പാണ് സി.ബി.ഐ. ഏറ്റെടുത്തത്. കഴിഞ്ഞദിവസം കേസിലെ പ്രാഥമിക എഫ്.ഐ.ആറും സി.ബി.ഐ. സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൊഴിയെടുക്കല്‍ ആരംഭിച്ചത്. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ബാലഭാസ്‌കര്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ ഒക്ടോബര്‍ രണ്ടിനും മരിക്കുകയായിരുന്നു.

ഇനി സിബിഐ ഡ്രൈവര്‍ അര്‍ജുന്റെ മൊഴിയെടുക്കും. അര്‍ജുനെ പ്രതിയാക്കിയാണ് എഫ് ഐ ആര്‍ ഇട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് അര്‍ജുന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായാല്‍ അയാളെ അറസറ്റ് ചെയ്യുകയും ചെയ്യും. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആദ്യ ഘട്ടത്തില്‍ സിബിഐ ലക്ഷ്മിയോട് ചോദിച്ചില്ലെന്നാണ് സൂചന. എന്നാല്‍ ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ സ്വര്‍ണ്ണ കടത്ത് സംഘത്തിന്റെ പങ്കാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്. ബാലുവിന്റെ മരണത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും സിബിഐ പരിശോധിക്കും. എന്നാല്‍ സോബിയുടെ പല തുറന്നു പറച്ചിലുകളേയും ലക്ഷ്മി നിഷേധിച്ചതായാണ് സൂചന. അപകടത്തിന് മുമ്ബ് ഒരു സംഘം കാര്‍ തല്ലിപൊളിച്ചത് അടക്കമുള്ളവയെ കുറിച്ച്‌ ലക്ഷ്മി വെളിപ്പെടുത്തലൊന്നും നടത്തിയില്ലെന്നാണ് ലഭ്യമായ വിവരം. ഈ സാഹചര്യത്തില്‍ സോബിയില്‍ നിന്നും സിബിഐ വിശദമായ മൊഴിയെടുക്കും. ബാലഭാസ്‌കറിന്റെ അച്ഛനില്‍ നിന്നും അമ്മാവനില്‍ നിന്നും വരെ മൊഴിയെടുക്കും

Noora T Noora T :