ആര്യന്‍ ഖാന്റെ അറസ്റ്റില്‍ ജാക്കി ചാനെ ഓര്‍മപ്പെടുത്തി നടി കങ്കണ റണാവത്ത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കങ്കണയുടെ ഓര്‍മപ്പെടുത്തല്‍. 2014ലാണ് ലഹരുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജാക്കി ചാന്റെ മകന്‍ ജെയ്സി ചാന്‍ അറസ്റ്റിലാവുന്നത്. ആറുമാസത്തെ തടവിന് മകന്‍ ശിക്ഷിക്കപ്പെട്ടതോടെ, ജാക്കിചാന്‍ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. “എന്റെ മകന്റെ പ്രവർത്തിയിൽ ലജ്ജിതനാണ്. ഇതെന്റെ പരാജയം, അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ അവനെ ഞാൻ സംരക്ഷിക്കില്ല”, എന്നായിരുന്നു താരം പറഞ്ഞത്.
ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ ഷാറുഖ് ഖാനെയാണ് കങ്കണ ലക്ഷ്യം വയ്ക്കുന്നതെന്ന തരത്തിലാണ് പ്രചരണങ്ങൾ. #justsaying എന്ന ഹാഷ് ടാഗോടെയാണ് കങ്കണ ഇക്കാര്യം പങ്കുവച്ചത്.
ബോളിവുഡ് സൂപ്പര്‍ താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരി കേസില്‍ അറസ്റ്റുചെയ്തതിനെയും പിതാവ് ഷാറുഖിന്റെ നിലപാടിനെയും കങ്കണ വിമര്‍ശിച്ചിരുന്നു ‘നമ്മളെല്ലാവരും തെറ്റുചെയ്യുന്നവരാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നവരെ മഹത്വവല്‍ക്കരിക്കരുത്. ആര്യന്‍ ഖാന് പ്രതിരോധമൊരുക്കാനാണ് എല്ലാ മാഫിയാ പപ്പുകളും ശ്രമിക്കുന്നത്. താന്‍ ചെയ്ത തെറ്റ് ആര്യന് മനസിലാക്കാന്‍ ഈ നടപടി സഹായിക്കട്ടെ. കുറച്ചുകൂടി നല്ല വ്യക്തിയായി മാറാനും കഴിയട്ടെ. എന്നാണ് കങ്കണ പ്രതികരിച്ചത്.