ഒരു കൊച്ച് ചിത്രം മാത്രമാണ് ചേര..വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് തുടരാം; പ്രതികരിക്കാന്‍ താൽപര്യമില്ലെന്ന് സംവിധയകാൻ

നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ സിനിമയിക്ക് പിന്നാലെ നിമിഷ സജയനും റോഷന്‍ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ചേരയുടെ പോസ്റ്ററിനെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.

ചേരയുടെ ഫസ്റ്റ്ലുക് പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചതിന് പിന്നാലെ നടൻ കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം നടക്കുന്നുണ്ട്. കുരിശിൽ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയിൽ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി ‘ചേര’യുടെ പോസ്റ്ററിന് സാമ്യമുണ്ടെന്ന് ആരോപിച്ചാണ് സൈബർ ആക്രമണം.

ക്രിസ്ത്യാനികളെ സിനിമയിലൂടെ മോശമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും സൈബർ ആക്രമണം നടത്തുന്നവർ ആരോപിക്കുന്നു. പ്രശസ്ത ചിത്രകാരൻ മൈക്കൽ ആഞ്ചലോയുടെ പിയത്ത എന്ന വിഖ്യാത ശിൽപത്തേ ഓർമിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് സിനിമയുടെത്. ഇതാണ് ഇപ്പോൾ വൻ വിവാദമായി കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ വിവാദങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍ ലിജിന്‍ ജോസ് രംഗത്ത് വന്നിരിക്കുകയാണ്.

ഇത്തരത്തിലൊരു ചര്‍ച്ച ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും പ്രേക്ഷകരിലേക്ക് സിനിമയുടെ ഉള്ളടക്കം എത്തിക്കുകയായിരുന്നു പോസ്റ്ററിന്റെ ലക്ഷ്യമെന്നും ലിജിന്‍ ജോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. വിവാദങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഒരു കൊച്ച് ചിത്രം മാത്രമാണ് ചേര. പ്രേക്ഷകരിലേക്ക് സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിക്കുക എന്നത് മാത്രമായിരുന്നു പോസ്റ്റര്‍ കൊണ്ടുള്ള ലക്ഷ്യം. ലിജിന്‍ പറഞ്ഞു.

വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് അത് തുടരാം ഇതില്‍ പ്രതികരിക്കാന്‍ താല്‍പര്യമില്ല എന്നും ലിജിന്‍ ജോസ് അറിയിച്ചു. ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുവാനാണ് പദ്ധതി. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യാമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

Noora T Noora T :