‘ഓരോ ബജറ്റ് വരുമ്പോഴും പ്രഖ്യാപനങ്ങള്‍ വരുമ്പോഴും സ്‌റ്റേജ് കലാകാരന്‍മാര്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു’; രമേഷ് പിഷാരടി

2018ലെ പ്രളയം മുതല്‍ കൊവിഡ് വരെ നീണ്ട പ്രതിസന്ധി ഘട്ടത്തില്‍ അകപ്പെട്ട ഒരു വിഭാഗമാണ് സ്റ്റേജ് കലാകാരന്‍മാര്‍. സ്റ്റേജ് കലാകാരന്‍മാര്‍ക്ക് വേണ്ടി കഴിയുന്ന സഹായങ്ങള്‍ ചെയ്യണമെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

താന്‍ വേദികളിലൂടെ വളര്‍ന്ന് വന്ന വ്യക്തിയാണ്. അതിനാല്‍ തന്നെ ബുദ്ധിമുട്ടിലായ സ്‌റ്റേജ് കലാകാരന്‍മാര്‍ക്ക് വേണ്ടത് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അത്തരക്കാര്‍ ഒരു ചെറിയ വിഭാഗമായതിനാല്‍ പലപ്പോഴും ബജറ്റിലും പ്രഖ്യാപനങ്ങളിലും ഉള്‍പ്പെടാതെ പോകുന്നു. അവരുടെ അവസ്ഥ വളരെ ദയനീയമാണ്. അതിനാല്‍ നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്ന് രമേശ് പിഷാരടി വ്യക്തമാക്കി.

പിഷാരടിയുടെ വാക്കുകള്‍:

‘ഞാന്‍ വേദികളില്‍ നിന്ന് വളര്‍ന്ന് വന്നൊരാളാണ്. 2018ലെ വെള്ളപ്പൊക്കം മുതല്‍ വേദികളില്‍ പരിപാടി അവതരിപ്പിക്കുന്ന ഒരുപാട് കലാകാരന്‍മാരുടെ അവസ്ഥ കഷ്ടമാണ്. പരമാവധി നമ്മള്‍ സംഘടന വഴിയും അല്ലാതെയും എല്ലാം സഹായങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അത്‌കൊണ്ട് ഒന്നും തീരുന്ന ലക്ഷണമില്ലാത്ത രീതിയിലുള്ള ദുരവസ്ഥയിലേക്ക് പോകുന്നുണ്ട്. ഓരോ ബജറ്റ് വരുമ്പോഴും പ്രഖ്യാപനങ്ങള്‍ വരുമ്പോഴും സ്‌റ്റേജ് കലാകാരന്‍മാര്‍ പലപ്പോഴും ഒരു വലിയ കൂട്ടമല്ലാത്തതു കൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. അവരുടെ അവസ്ഥ വളരെ ദയനീമാണ്. അവര്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നത് പരമാവധി ആളുകള്‍ ചെയ്യണം. നമ്മളാല്‍ കഴിയുന്നത് നമ്മള്‍ ചെയ്യുന്നുണ്ടെന്ന് രമേശ് പിഷാരടി പറഞ്ഞു

Noora T Noora T :