കലൈമാമണി അവാര്‍ഡ് നേടി ശിവകാര്‍ത്തികേയൻ… തങ്ങളെ വളര്‍ത്തി കരയ്ക്കടുപ്പിച്ച അമ്മയ്ക്ക് അവാര്‍ഡ് സമര്‍പ്പിപ്പിക്കുകയാണെന്ന് താരം

തമിഴ്‌നാട് ഇയല്‍ ഇസൈ നാടക മന്‍ട്രം, കല സാഹിത്യം എന്നിവയ്ക്ക് നല്‍കുന്ന ഈ വര്‍ഷത്തെ കലൈമാമണി അവാര്‍ഡ് നേടി ശിവകാര്‍ത്തികേയൻ. അവാര്‍ഡ് നേടിയ വിവരം താരം തന്റെ ഫേസ്ബുക് പോസ്റ്റ് വഴിയാണ് ആരാധകരെ അറിയിച്ചത്.

സാധാരണക്കാനെ നേട്ടക്കാരനാക്കി മാറ്റിയ തമിഴ് ജനതയ്ക്കും, അവരെ പ്രോത്സാഹിപ്പിക്കുന്ന തമിഴ്നാട് സര്‍ക്കാരിനും ശിവകാര്‍ത്തികേയന്‍ നന്ദി അറിയിച്ചുകൊണ്ട് പോസ്റ്റിൽ കുറിക്കുകയുണ്ടായി. അച്ഛന്റെ അഭാവത്തില്‍ തങ്ങളെ വളര്‍ത്തി കരയ്ക്കടുപ്പിച്ച അമ്മയ്ക്കാണ് താരം തന്റെ അവാര്‍ഡ് സമര്‍പ്പിച്ചത്. അമ്മയുടെ കാല്‍ക്കല്‍ സ്രാഷ്ടംഗം പ്രണമിക്കുന്നു ചിത്രവും ഇതോടൊപ്പം പങ്കുവെച്ചു.

ഒരു പ്രമുഖ ചാനലിൽ അവതാരകനായി എത്തിയ താരം 2012 ല്‍ സെന്തില്‍നാഥന്‍ സംവിധാനം ചെയ്ത മറീന എന്ന ചിത്രത്തിലൂടെയാണ്നായകനായി സിനിമയിലെത്തുന്നത്. ചുരുങ്ങിയ കാലയളവിൽ മുൻനിര താരങ്ങളോടൊപ്പം എത്തിച്ചേരാനും ശിവകാർത്തികേയൻ സാധിച്ചു.

Noora T Noora T :