ഒടുവിൽ സൂര്യയ്ക്കും…. പ്രാർത്ഥനയോടെ ആരാധകർ

സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയിൽ കഴിയുകയാണെന്നും താരം കുറിച്ചു.

‘എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുകയാണ്. ജീവിതം ഇതുവരെയും സാധാരണ നിലയിൽ ആയിട്ടില്ല എന്ന കാര്യം മറക്കരുത്. ഭയത്തിന് നമ്മളെ തളർത്താനാകില്ല. അതിനൊപ്പം തന്നെ സുരക്ഷയും, ശ്രദ്ധയും അനിവാര്യമാണ്. നമുക്ക് പിന്തുണ നൽകുന്ന ഡോക്ടർമാർക്ക് നന്ദിയും സ്നേഹവുമെന്നായിരുന്നു’ എന്നാണ് സൂര്യ കുറിച്ചത്. തമിഴിലായിരുന്നു ട്വീറ്റ്. നിമിഷ നേരം കൊണ്ടാണ് ട്വീറ്റ് വൈറലായി മാറിയത്. പാണ്ടിരാജിനൊപ്പമുള്ള സിനിമയില്‍ അഭിനയിക്കാനായുള്ള തയ്യാറെടുപ്പിലായിരുന്നു സൂര്യ. അതിനിടയിലായിരുന്നു താരത്തിന് അസുഖം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ചിത്രീകരണം നീട്ടിവെച്ചിരിക്കുകയാണ്

അതിനിടെ നിരവധി പേരാണ് താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചോദിച്ചെത്തിയത്. പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഭയപ്പെടാനില്ലെന്നും പ്രാര്‍ത്ഥനകളുണ്ടെന്നും കുറിച്ചിരിക്കുകയാണ്.

ആരാധകര്‍ മാത്രമല്ല സഹതാരങ്ങളും സൂര്യയുടെ ആരോഗ്യത്തെക്കുറിച്ച് ചോദിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ധനുഷ് , ജയം രവി, ഖുശ്ബു, ശന്തനു, തുടങ്ങിയവരെല്ലാം സൂര്യയുടെ ട്വീറ്റിന് കീഴില്‍ കമന്റുമായെത്തിയിരുന്നു. പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നായിരുന്നു എല്ലാവരും കുറിച്ചത്.

സിനിമാതാരങ്ങൾക്ക് തുടർച്ചയായി കോവിഡ് സ്ഥിരീകരിക്കുന്നതോടെ തമിഴ്നാട്ടിൽ ചലചിത്ര ഷൂട്ടിങ്ങുകൾക്ക് നിയന്ത്രണമുണ്ട്. 12382 പേരാണ് തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചത്.

Noora T Noora T :