സീരിയൽ നടി വി.ജെ.ചിത്രയുടെ ആത്മഹത്യാ കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്.. സെൻട്രൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

തമിഴ് സീരിയൽ നടി വി.ജെ.ചിത്രയുടെ ആത്മഹത്യാ കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്.. അന്വേഷണം സെൻട്രൽ ക്രൈംബ്രാഞ്ചിനു കൈമാറിയിരിക്കുന്നു . അന്വേഷണം ആവശ്യപ്പെട്ടു കുടുംബം തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെയാണു നടപടി. അറസ്റ്റിലായ ചിത്രയുടെ ഭര്‍ത്താവ് ഹേംനാഥിന്റെ ജാമ്യാപേക്ഷയില്‍ കോടതി സര്‍ക്കാരിനോടു റിപ്പോര്‍ട്ടു തേടി.

ചിത്രയെ ഡിസംബര്‍ ഒൻപതിനാണു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി ഡിസംബര്‍ 15നു ഹേംനാഥിനെ അറസ്റ്റ് ചെയ്തു. വിവാഹ നിശ്ചയത്തിനുശേഷം ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയതോടെ അഭിനയം നിര്‍ത്താന്‍ നിര്‍ബന്ധിച്ചതും ഹേംനാഥ് മദ്യപിച്ചു സെറ്റിലെത്തി വഴക്കുണ്ടാക്കുന്നതും ചിത്രയെ കടുത്ത സമ്മര്‍ദത്തിലാഴ്ത്തിയെന്നാണു പൊലീസ് പറയുന്നത്.

ഹേംനാഥിന്റെ അറസ്റ്റിനു തൊട്ടുപിറകെ കൂടുതല്‍ പേര്‍ക്കു മരണത്തില്‍ പങ്കുണ്ടെന്നാരോപിച്ചു കുടുംബം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ടു. ഇതോടെയാണു കേസ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിനു കൈമാറിയത്. ഇതുസംബന്ധിച്ച ഉത്തരവ് സിറ്റി പൊലീസ് കമ്മിഷണര്‍ മഹേഷ് കുമാര്‍ അഗര്‍വാള്‍ പുറത്തിറക്കി.

Noora T Noora T :