പ്രശസ്ത ഹോളിവുഡ് താരം ജെറിമി ബുല്ലോച്ച് അന്തരിച്ചു. 75 വയസായിരുന്നു.വ്യാഴാഴ്ച ആശുപത്രിയിലായിരുന്നു മരണം. പാര്‍ക്കിസണ്‍സ് രോഗബാധിതനായ ജെറിമി ബുല്ലോച്ച തെക്കന്‍ ലണ്ടനിലെ ടൂട്ടിംഗിലുള്ള സെന്റ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സ്റ്റാര്‍ വാര് സീരിയസില്‍ ബോബ ഫെറ്റിന്റെ വേഷം ജെറിമിയെ പ്രശസ്തനാക്കി. അദ്ദേഹം 1983 ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ചിത്രമായ ഒക്ടോപസിയിലും വേഷമിട്ടു. പതിനേഴാം വയസില്‍ സമ്മര്‍ ഹോളിഡെ എന്ന സിനിമയിലൂടെയാണ് ജെറിമ ശ്രദ്ധിക്കപ്പെടുന്ന താരമായത്.