മിന്നല്‍ മുരളിയുടെ സെറ്റ് സിനിമാ പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കി

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി സിനിമയുടെ ഷൂട്ടിങിനായി പണിത സെറ്റ് സിനിമാ പ്രവര്‍ത്തകര്‍ തന്നെ പൊളിച്ചുനീക്കി. ആലുവ ക്ഷേത്രത്തിന്റെ അരികില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ രീതിയില്‍ ഒരുക്കിയ സെറ്റാണ് പൊളിച്ചത്

കാലടി മണപ്പുറം ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യപ്രകാരം സിനിമാപ്രവർത്തകരാണ് സെറ്റ് പൊളിച്ചുമാറ്റുന്നത്. കാലവർഷം തുടങ്ങിയതിനാൽ മണപ്പുറത്ത് വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി

ചിത്രത്തിന്‍റെ ക്ലൈമാക്സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാര്‍ച്ചില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന്‍റെ സെറ്റ് ഇട്ടത്. ലോക്ഡൗണ്‍ കാരണം ചിത്രീകരണം നടന്നിരുന്നില്ല. എന്നാല്‍ ഹൈന്ദവതയുടെ പേരും പറഞ്ഞ് രാഷ്ട്രീയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്പ് സെറ്റ് തകര്‍ത്തത് വന്‍ വിവാദമായിരുന്നു. സംഭവത്തില്‍ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നത് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ ചില പ്രതികളെ അറസ്റ്റ് ചെയ്യുകയു ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയായ മലയാറ്റൂര്‍ സ്വദേശി രതീഷ് കൊലപാതകം ഉള്‍പ്പെടെ 29 കേസുകളിലെ പ്രതിയാണ്

Noora T Noora T :