സംവിധായകൻ രജത് മുഖർജി അന്തരിച്ചു

സംവിധായകൻ രജത് മുഖർജി അന്തരിച്ചു. ജയ്പൂരിലെ വസതിയിൽ വച്ച് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ദീർഘകാലങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം

ഊർമിള മണ്ഡോദ്കർ ഫർദീൻ ഖാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ പ്യാർ തു നേ ക്യാ കിയാ, വിവേക് ഒബ്റോയി, മനോജ് ബാജ്പേയി എന്നിവർ വേഷമിട്ട ദ റോഡ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം.

രജത് മുഖർജിയുടെ നിര്യാണത്തിൽ മനോജ് ബാജ്പേയി, അനുഭവ് സിൻഹ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Noora T Noora T :