മുതിര്‍ന്ന കന്നഡ സംഗീതസംവിധായകന്‍ രാജന്‍ അന്തരിച്ചു

മുതിര്‍ന്ന സംഗീതസംവിധായകന്‍ രാജന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി രാജന്‍ ആരോഗ്യവാനും ഓണ്‍ലൈന്‍ സംഗീത ക്ലാസുകള്‍ നടത്തുന്ന തിരക്കിലുമായിരുന്നു. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ്, ദഹനക്കേട്, വയറ്റില്‍ വീക്കം എന്നിവ കാരണം അദ്ദേഹം രോഗബാധിതനായി.

ജനപ്രിയ സംഗീതസംവിധായകന്‍ നാഗേന്ദ്രയുടെ ജ്യേഷ്ഠനാണ് രാജന്‍. രാജനും സഹോദരന്‍ നാഗേന്ദ്രയും 400 ലധികം ചിത്രങ്ങളുടെ ഭാഗമായിരുന്നു. കന്നഡ ചലച്ചിത്രമേഖലയില്‍ അവര്‍ നല്‍കിയ സംഭാവന വളരെ വലുതാണ്. 70, 80 കളിലെ ഇരുവരും എണ്ണമറ്റ ഹിറ്റുകള്‍ നല്‍കിയിട്ടുണ്ട്. 1952 ല്‍ പുറത്തിറങ്ങിയ സൗഭ്യ ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് രാജനും നാഗേന്ദ്രയും രംഗത്തെത്തിയത്. ഈ ചിത്രം ഒരു ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി. അവരുടെ സംഗീതം ചിത്രത്തിന്റെ ഒരു പ്രത്യേകതയായിരുന്നു.

Noora T Noora T :