അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് നേഴ്സിങ്ങിലേക്ക്… ആറ് മാസം നീണ്ട കോവിഡ് പോരാട്ടം; ശിഖയ്ക്ക് കോവിഡ്

ബോളിവുഡിലെ ശ്രദ്ധേയമായ നടിയാണ് ശിഖ മല്‍ഹോത്ര.കോവിഡ് 19 വ്യാപിച്ചതോടെ അഭിനയത്തില്‍ നിന്നും ബ്രേക്ക് എഠുത്ത് വീണ്ടും നഴ്‌സിങ്ങിലേക്ക് ഇറങ്ങിതിരിക്കുകയായിരുന്നു

തന്റെ സ്ഥലമായ മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിയ താരത്തിനു കോവിഡ്. ആറ് മാസം നീണ്ട കോവിഡ് പോരാട്ടത്തിനൊടുവിലാണ് ശിഖയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. താരം തന്നെയാണ് രോ​ഗം സ്ഥിരീകരിച്ച വിവരം ആരാധകരെ അറിയിച്ചത്.

ശ്വസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ ശിഖ ആശുപത്രി കിടക്കയില്‍ നിന്നുള്ള തന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കോവിഡ് വന്നതില്‍ തനിക്ക് ദുഖമില്ലെന്നും ഉടന്‍ തന്നെ രോ​ഗമുക്തി നേടുമെന്ന് പ്രതീക്ഷിക്കുന്നതായും പങ്കുവച്ച ശിഖയ്ക്ക് നടിക്ക് ആശംസകളുമായി ഒട്ടനവധി പേര്‍ രം​ഗത്തെത്തി. ശിഖയെക്കുറിച്ച്‌ അഭിമാനിക്കുന്നുവെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഒപ്പമുണ്ടെന്നുമാണ് ആരാധകര്‍ കുറിക്കുന്നത്.

Noora T Noora T :