താനും ഭാര്യയും വീട്ടിലെത്തിയ സന്തോഷം പങ്കുവെച്ച് ധ്രുവ് സർജ; മേഘ്നയുടെ ആരോഗ്യ സ്ഥിതി തിരക്കി ആരാധകർ

കഴിഞ്ഞ ദിവസമായിരുന്നു ചിരഞ്ജിവിയുടെ സർജയുടെ സഹോദരൻ ധ്രുവ് സർജയ്ക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിതീകരിച്ചത്. ഇപ്പോളിതാ താനും ഭാര്യയും വീട്ടിലെത്തിയെന്ന സന്തോഷം പങ്കുവെച്ച് ധ്രുവ്. ധ്രുവയ്ക്കും ഭാര്യയ്ക്കും അസുഖം സ്ഥിരീകരിച്ചുവെന്നറിഞ്ഞപ്പോൾ മുതൽ ആരാധകർ തിരക്കിയത് മേഘ്‌നയെക്കുറിച്ചായിരുന്നു. മേഘ്‌ന രാജ് സുരക്ഷിതയായിരിക്കുകയാണെന്നും ധ്രുവ് പറയുന്നു.

നടൻ ചിരഞ്ജീവി സർജ അടുത്തിടെയാണ് മരണപ്പെട്ടത്. മേഘ്‍ന രാജ് നാല് മാസം ഗർഭിണിയായിരിക്കെവെയാണ് ചിരഞ്ജീവി മരണപ്പെട്ടത് പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌നയും ചിരഞ്ജീവി സർജയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷം പൂർത്തിയായപ്പോഴാണ് സർജ ഹൃദയാ​ഗതത്തെത്തുടർന്ന് മരിക്കുന്നത്.

Noora T Noora T :