കലാകാരന്റെ സര്‍ഗവേദനയെന്തെന്ന് മനസിലാക്കണമെങ്കില്‍ അല്പമെങ്കിലും കലാബോധം ഉണ്ടാവണം

ആര്‍ എല്‍വി രാമകൃഷ്ണനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച്‌ സന്ദീപ് വാര്യര്‍. കേരള സംഗീത നാടക അക്കാഡമിയില്‍ നിന്ന് രാമകൃഷ്ണനുണ്ടായ വേദനാജനകമായ അനുഭവം ഞെട്ടിക്കുന്നു. ഒരു കലാകാരന്‍്റെ സര്‍ഗവേദനയെന്തെന്ന് മനസിലാക്കണമെങ്കില്‍ അല്പമെങ്കിലും കലാബോധം ഉണ്ടാവണമെന്നും അത് നടിയായ കെപിഎസ് സി ലളിതക്ക് മനസിലാകുന്നില്ലെയെന്നും സന്ദീപ് ജി വാര്യര്‍ ചോദിയ്ക്കുന്നു.

കുറിപ്പ് വായിക്കാം….

കലാഭവന്‍ മണിയുടെ സഹോദരനും മോഹിനിയാട്ടം നര്‍ത്തകനുമായ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെ അങ്കമാലി അപ്പോളോ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കേരള സംഗീത നാടക അക്കാഡമിയില്‍ നിന്ന് രാമകൃഷ്ണനുണ്ടായ വേദനാജനകമായ അനുഭവം ഞെട്ടിക്കുന്നു. ഒരു കലാകാരന്‍്റെ സര്‍ഗവേദനയെന്തെന്ന് മനസിലാക്കണമെങ്കില്‍ അല്പമെങ്കിലും കലാബോധം ഉണ്ടാവണം. കെപിഎസ് സി ലളിതയെപ്പോലെയുള്ള ഒരാള്‍ക്ക് അത് മനസിലാകാത്തത് എന്താണ് ?

ആത്മഹത്യക്ക് ശ്രമിച്ച രാമകൃഷ്ണന്‍ ഒരു ദളിതനായതു മാത്രമാണ് അദ്ദേഹത്തിന് ഈ അവഗണന നേരിടാന്‍ കാരണം. സംഭവത്തിനെതിരേ ഒരു സാംസ്കാരിക നായകനും സി പി എം മേലാളന്മാരും മിണ്ടില്ല. കാരണം കേരളമാണ്, ഉത്തരേന്ത്യ അല്ല. പിണറായി ഭരിക്കുമ്ബോള്‍ കേരളത്തില്‍ ദളിത്, പട്ടികജാതി, വര്‍ഗ പീഡനങ്ങള്‍ എത്രയോ ഉണ്ടായി… കൊവിഡ് രോഗി ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട സംഭവം മനസ്സാക്ഷിയെ ഉലയ്ക്കുന്നതാണ്. ആ യുവതിയും ദളിതയായിരുന്നു. സംഭവത്തിനെതിരേ ഒരു സാംസ്കാരിക നായകനും സി പി എം മേലാളന്മാരും മിണ്ടില്ല. കാരണം കേരളമാണ്, ഉത്തരേന്ത്യ അല്ല.

വാളയാറില്‍ അതിക്രൂരമായി സിപിഎം പ്രവര്‍ത്തകര്‍ പീഡിപ്പിച്ചു കൊന്നു കെട്ടിത്തൂക്കിയ പിഞ്ചു കുരുന്നുകളെ കേരള മനസ്സാക്ഷി മറക്കില്ല.. അതിലെ പ്രതികളെ രക്ഷിക്കാന്‍ ഭരണ സംവിധാനം ഒത്താശ ചെയ്തില്ലേ..?അവരും ദളിതരായിരുന്നു. സംഭവത്തിനെതിരേ ഒരു സാംസ്കാരിക നായകനും സി പി എം മേലാളന്മാരും മിണ്ടില്ല. കാരണം കേരളമാണ്, ഉത്തരേന്ത്യ അല്ല. പിണറായി പൊലീസ് പുഴയിലെറിഞ്ഞ കെവിന്‍ ദളിതനായിരുന്നു..
നാട്ടുകാര്‍ ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചു എന്ന് ആരോപിച്ച്‌ അടിച്ചു കൊന്ന മധു പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട ആളായിരുന്നു. ആ കേസ് എന്തായി? സംഭവത്തിനെതിരേ ഒരു സാംസ്കാരിക നായകനും സി പി എം മേലാളന്മാരും മിണ്ടില്ല. കാരണം കേരളമാണ്, ഉത്തരേന്ത്യ അല്ല.

പിണറായിയുടെ പോലീസ് ബലംപ്രയോഗിച്ച്‌ പൊതുജനമധ്യത്തില്‍ മുടി മുറിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ഒരാളുണ്ടായിരുന്നു, വിനായകന്‍. അദ്ദേഹവും ദളിതന്‍ ആയിരുന്നു. സംഭവത്തിനെതിരേ ഒരു സാംസ്കാരിക നായകനും സി പി എം മേലാളന്മാരും മിണ്ടില്ല. കാരണം കേരളമാണ്, ഉത്തരേന്ത്യ അല്ല.വാരാപ്പുഴ സംഭവം ഓര്‍മയില്ലേ? ശ്രീജിത്ത് എന്ന ദളിത് സഹോദരനെ പോലീസുകാര്‍ ക്രൂരമായി അടിച്ചു കൊന്നു. ആ കേസിന്‍്റെ അവസ്ഥ ഇപ്പോള്‍ എന്താണ്? സംഭവത്തിനെതിരേ ഒരു സാംസ്കാരിക നായകനും സി പി എം മേലാളന്മാരും മിണ്ടില്ല. കാരണം കേരളമാണ്, ഉത്തരേന്ത്യ അല്ല.

കണ്ണൂരില്‍ ഒരു സിപിഎം ബ്രാഞ്ച് സെക്രട്ടറി ചിത്രലേഖ എന്ന ദളിത് സഹോദരിയോട് ചെയ്തത് എന്താണ്? കേസ് എവിടെയെത്തി ? പാര്‍ട്ടി ഗ്രാമത്തില്‍ തൊഴില്‍ നിഷേധവും ജാതിവിവേചനവും നേരിട്ട അവരെ ഭരണകൂടം ഇപ്പോഴും പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സംഭവത്തിനെതിരേ ഒരു സാംസ്കാരിക നായകനും സി പി എം മേലാളന്മാരും മിണ്ടില്ല. കാരണം കേരളമാണ്, ഉത്തരേന്ത്യ അല്ല. ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന്‍ എത്രയും വേഗം ജീവിതത്തിലേക്ക് മടങ്ങിയെത്തട്ടെ…

Noora T Noora T :