ആ പെണ്‍കുട്ടി അനുഭവിച്ച ഭയത്തെകുറിച്ചാണോ ഞങ്ങൾ പറയേണ്ടത്.. “എല്ലാ ബലാത്സംഗ കേസുകളിലും പ്രതികരണം ചോദിക്കുന്നവരോട് റിമയ്ക്ക് പറയാനുള്ളത്….

ഏതെങ്കിലും ഒരു വിഷയത്തില്‍ പ്രതികരിച്ചാല്‍ മറ്റു വിഷയങ്ങളില്‍ മിണ്ടാതിരുന്നതിന് കാരണം അന്വേഷിച്ച്‌ നിരവധി പേര്‍ എത്താറുണ്ട്. ഷോര്‍ട്ട്സ് വിഷയത്തിലും ഭാ​ഗ്യലക്ഷ്മിയുമായി ബന്ധപ്പെട്ട വിവാദത്തിലുമെല്ലാം നിലപാട് അറിയിച്ചവരുടെ പോസ്റ്റിന് താഴെ വന്ന് മറ്റ് വിഷയങ്ങള്‍ ഉന്നയിച്ചവര്‍ നിരവധിയാണ്. അത്തരക്കാര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍.പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസുകാരുടെ നേതൃത്വത്തില്‍ സംസ്കരിച്ചിരുന്നു. ഈ ചിതയുടെ ചിത്രത്തിനൊപ്പമാണ് റിമയുടെ പോസ്റ്റ്.

“എല്ലാ ബലാല്‍സംഗ കേസുകളിലും ഞങ്ങള്‍ സ്ത്രീകള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ആളുകള്‍ ചോദിക്കുമ്ബോള്‍ അവര്‍ എന്താണ് അര്‍ഥമാക്കുന്നതെന്ന് എനിക്ക് അത്ഭുതം തോന്നാറുണ്ട്. ഞങ്ങള്‍ എന്തുപറയണമെന്നാണ്..? പെണ്‍കുട്ടി കടന്നുപോയ ഭീതിയെക്കുറിച്ച്‌ ഞങ്ങള്‍ സങ്കല്‍പ്പിച്ചുവെന്നോ? ഞങ്ങള്‍ കരഞ്ഞുവെന്നും കൂട്ടുകാരികളെ വിളിച്ചുവെന്നുമോ? വൈകാരികമായി ഞങ്ങള്‍ ഭയപ്പെടുവെന്നോ? അരക്ഷിതത്വവും ഭയവും ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നുവെന്നോ? ഓരോ തവണയും ഹാഷ്‍ടാഗുകള്‍ ടൈപ്പ് ചെയ്യുമ്ബോള്‍, ചെയ്യുന്നത് നിര്‍ത്തി സ്ക്രീനിലേക്ക് ഞങ്ങള്‍ തുറിച്ചുനോക്കാറുണ്ടെന്നോ? എന്‍റെ പക്കല്‍ ഹാഷ്‍ടാഗുകള്‍ ഇല്ല” – റിമ കുറിച്ചു.

Noora T Noora T :