രാജ്യത്ത് നിരന്തരം വര്‍ധിച്ച് വരുന്ന ബലാല്‍സംഗ കേസുകളില്‍ ആശങ്ക രേഖപ്പെടുത്തി നടന്‍ കൃഷ്ണകുമാര്‍
ഇവിടെ കേരളത്തില്‍ നമ്മുടെ അടുത്തും നടന്നു ആംബുലന്‍സിനകത്തൊരു ബലാത്സംഘം. വാര്‍ത്ത നമ്മള്‍ അറിയുന്നു. ഒന്ന് രണ്ടു ചര്‍ച്ചകള്‍ നടക്കുന്നു, മറക്കുന്നു എന്നാണ് താരം കുറിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം……
ദുഖവും വേദനയും നിരാശയും തോന്നുന്നു. കാലങ്ങളായി തുടരുന്ന ഒരു നീചമായ പ്രവര്‍ത്തി. ഭൂമിയില്‍ എവിടെ ആണെങ്കിലും മനുഷ്യര്‍ ഒന്നടങ്കം പ്രതികരിക്കേണ്ടതും പ്രതിഷേധിക്കേണ്ടതുമായ ഒരു വിഷയം. നിര്‍ഭയ വിധിയില്‍ ആശ്വസിച്ചു, സന്തോഷിച്ചു. പക്ഷെ വീണ്ടും നമ്മളെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു അതി ക്രൂരമായ മറ്റൊരു കൂട്ട ബലാത്സംഘവും കൊലപാതകവും.
കുറച്ചു നാളുകള്‍ക്കു മുന്‍പ് നമ്മുടെ അടുത്തും നടന്നു ആംബുലന്‍സിനകത്തൊരു ബലാത്സംഘം. വാര്‍ത്ത നമ്മള്‍ അറിയുന്നു. ഒന്ന് രണ്ടു ചര്‍ച്ചകള്‍ നടക്കുന്നു, മറക്കുന്നു. നാഷണല്‍ ജോഗ്രാഫി പോലുള്ള ചാനല്‍സ് കാണുമ്ബോള്‍ കൂടെയുള്ള സഹജീവിയെ മറ്റൊരു മൃഗം പിടിക്കുമ്ബോള്‍ കൂട്ടമായി മാറി നിന്നു സഹതപിക്കുന്ന പ്രതികരണ ശേഷി ഇല്ലാത്ത മിണ്ടപ്രാണികള്‍ ആവുകയാണോ നമ്മളും.
ദുരന്മ മനുഭവിച്ച പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും.? ഡല്‍ഹിയിലെ നിര്‍ഭയക്കു കിട്ടിയ നീതി ഈ സഹോദരിയുടെ വീട്ടുകാര്‍ക്കും കിട്ടുമോ.? അതോ ഇനിയും കൂടുതല്‍ നിര്‍ഭയമാര്‍ ഉണ്ടാകുമോ.? അതോ പ്രകൃതി കൂടുതല്‍ സജ്ജനാര്‍മാരെ സൃഷ്ടിക്കുമോ.?