നട്ടെല്ല് ഇടിച്ച് ചതച്ചുകളഞ്ഞു, പീഡനം പുറത്ത് പറയാതിരിക്കാൻ നാവ് മുറിച്ചെടുത്തു; വലിച്ചിഴച്ചു നരാധമന്‍രുടെ ക്രൂര കൂട്ടബലാത്സംഗം… പൊട്ടിയൊഴുകുന്ന ഹൃദയത്തില്‍ നിന്ന് ചോരകൊണ്ടൊരു പനിനീര്‍ പൂവ് നിനക്കായി

ഉത്തർപ്രദേശിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുകയാണ്. സംഭവത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരണവുമായി
ജസ്‌ല മാടശ്ശേരി. ജാതി പറയാന്‍ ആഗ്രഹമുണ്ടായിട്ടല്ല..മനുഷ്യനെന്ത് ജാതി..എന്നാലും പറയാതെവയ്യ..കാരണം ദളിത് എന്ന് മുദ്രകുത്തി അവര്‍ അക്രമണങ്ങള്‍ പലയിടത്തായി തുടരുന്നു എന്ന് പറഞ്ഞുകൊണ്ട് ജസ്‌ല പങ്കിട്ട പോസ്റ്റ് ഇതിനകം തന്നെ വൈറൽ ആയി കഴിഞ്ഞു.

കുറിപ്പിന്റെ പൂർണ്ണ രൂപം

മാനിഷ വാല്‍മീഗി..ഉത്തര്‍പ്രദേശില്‍ ഇന്നലെ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടി… അവളുടെ കാലിന് ചെറിയ സ്വാധീനക്കുറവുണ്ടായിരുന്നു.

അവള്‍ ഒരു ദളിത് കുടുംബത്തിലെ അംഗമായിരുന്നു..ജാതി പറയാന്‍ ആഗ്രഹമുണ്ടായിട്ടല്ല..മനുഷ്യനെന്ത് ജാതി..എന്നാലും പറയാതെവയ്യ..കാരണം ദളിത് എന്ന് മുദ്രകുത്തി അവര്‍ അക്രമണങ്ങള്‍ പലയിടത്തായി തുടരുന്നു. പശുക്കൾക്കു പുല്ലു ശേഖരിക്കാൻ പോയ മാനിഷയെ വലിച്ചിഴച്ചു കൊണ്ടുപോയി നരാധമന്‍മാര്‍ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു.നട്ടെല്ല് ഇടിച്ച് ചതച്ചുകളഞ്ഞു അവളുടെ. പീഡനം പുറത്ത് പറയാതിരിക്കാനോ..നിലവിളിക്കാതിരിക്കാനോ.നാവ് മുറിച്ചെടുത്തു.. കളഞ്ഞു പിശാചുക്കള്‍.കഴുത്തിൽ ആഴത്തിൽ മുറിവേല്പിച്ച് ഒടിച്ചു കളഞ്ഞു.പോലീസിൽ പരാതി നല്‍കീട്ടും കേസെടുക്കാന്‍ പോലും വിസമ്മതിച്ച സംഘപരിവാര്‍ സവര്‍ണ്ണ മേധാവികള്‍ തയ്യാറായില്ല..കാരണം പീഡിപ്പിച്ചത് ഉന്നത കുലയാളരെന്ന് മുദ്രചാര്‍ത്തിയ നരാധമന്‍മാരായിരുന്നു.. ദളിത് സംഘടനകൾ ഇടപെടേണ്ടി വന്നു. രണ്ടാഴ്ച്ചയോളം മരണത്തിനും ജീവിതത്തിനുമിടയില്‍ അവള്‍ പിടഞ്ഞു കിടന്ന് ഇന്നീ ലോകത്തോട് വിടപറഞ്ഞു.കൂട്ടിവെച്ച സ്വപ്നങ്ങളൊക്കെയും ഭസ്മമായെരിഞ്ഞൊടുങ്ങി.. അവളുടെ ചലനമറ്റ മൃതശരീരം പോലും ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വിട്ട് കൊടുക്കാതെ..തെളിവുകളൊന്നും ബാക്കിവെക്കാതെ..ഇന്ന് വെളുപ്പിനവളെ കത്തിച്ച് കളഞ്ഞു..പെണ്ണേ നീതിയില്ലെങ്കില്‍ നീ തീയാവുക ഹാഷ്ടാഗുകളൊരുപാടുകണ്ടു..

തീയാവണ്ട തീപ്പൊരിയായാല്‍ പോലും അവളെ വെടിയും വേശ്യയുമാക്കുന്ന ഒരു സമൂഹത്തിലാണ് ഞാനും നീയും ജീവിച്ചതും..ജീവിക്കുന്നതും..എന്ന് കൂടെ ഹാഷ്ടാഗുകാരെ നമുക്കോര്‍മ്മിപ്പിക്കാം.പെണ്ണേ..നീ എരിഞ്ഞത് ഓരോരുത്തരുടെയും മനസ്സിലാണ്..നീയവസാനത്തവളാവില്ലെന്നുറപ്പുണ്ട്..എന്നാലും ആഗ്രഹിച്ച് പോകുന്നു..മാപ്പ്..പൊട്ടിയൊഴുകുന്ന ഹൃദയത്തില്‍ നിന്ന് ചോരകൊണ്ടൊരു പനിനീര്‍ പൂവ്.

Noora T Noora T :