രണ്ട് പെൺകുഞ്ഞുങ്ങളെ തനിച്ചാക്കിയാണ് സീരിയൽ താരം അപർണ ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. അപ്രതീക്ഷിത വിടവാങ്ങലായിരുന്നു താരത്തിന്റേത്. അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരി. എന്നാൽ എല്ലാവരോടും സ്നേഹമുള്ള വ്യക്തി. പ്രിയപ്പെട്ടവൾക്ക് അപ്പുക്കുട്ടൻ ആയിരുന്നു അപർണ. ജീവിതത്തിൽ ഏറെ സ്വപ്നങ്ങളുമായി ജീവിച്ച അപർണ, ഇന്നല്ലെങ്കിൽ നാളെ തന്റെ ജീവിത പ്രശ്നങ്ങൾ തീരും എന്നാണ് വിശ്വസിച്ചതും. എന്നാൽ തന്നെക്കൊണ്ട് തീരെ ആകില്ല എന്ന് മനസിലായപ്പോഴാണ് അവർ ജീവനൊടുക്കുന്നത്.
ആദ്യ വിവാഹബന്ധം പരാജയമായതിനെ തുടർന്നാണ് അപർണ വീണ്ടും വിവാഹം കഴിക്കുന്നത്. സഞ്ജിത്തുമായി വിവാഹം കഴിക്കുമ്പോൾ അദ്ദേഹവും മറ്റൊരു ബന്ധം വേർപെടുത്തി നിൽക്കുന്ന സമയം ആയിരുന്നു. കുറെയധികം സ്വപ്നങ്ങളുമായിട്ടാണ് അപർണ ജീവിതം തുടങ്ങിയതെങ്കിലും ഇടക്കാലത്ത് ഉണ്ടായ ചില കുടുംബ പ്രശ്നങ്ങൾ അപർണയെ അലട്ടിയിരുന്നു. സഞ്ജിതിന്റെ മദ്യപാനവും, കുടുംബത്തിന് അകത്തുണ്ടായ മറ്റുചില വിഷയങ്ങളും ആണ് അപർണയെ കൂടുതൽ തളർത്തിക്കളഞ്ഞത്. വീട്ടുകാർ ഇടപെട്ട് അത് ശരിയാക്കാൻ ശ്രമിക്കുകയും വീണ്ടും അവർ ഒരുമിച്ചു ജീവിച്ചു തുടങ്ങുകയും ചെയ്തു. എന്നാൽ ഇളയ മകൾ ജനിച്ചു കുറച്ചു നാൾ കഴിയും മുൻപേ തന്നെ വീണ്ടും വിഷയങ്ങൾ ഉടലെടുത്തു.
സെറ്റിൽ എത്തിയാൽ അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരി ആയിരുന്നു എന്നാണ് ആഭിനയ രംഗത്തുള്ളവർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. സെൽഫിയോ വീഡിയോയോ എടുക്കാൻ വിളിച്ചാൽ വരും അതെടുക്കും വീണ്ടും എവിടെ എങ്കിലും ഒഴിഞ്ഞകോണിൽ പോയിരിക്കും. പിന്നീട് അപർണയുടെ ടൈം ആകുമ്പോൾ ഏറെ പ്രസരിപ്പോടെ വരും അഭിനയിക്കും അതായിരുന്നു താരത്തിന്റെ രീതി. അപര്‍ണയ്‌ക്കൊപ്പം ജോലി ചെയ്തതിന്റെ അനുഭവത്തെ കുറിച്ച് ഫിറോസ് ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. ഈ വേളയിൽ അതും കൂടി പറയേണ്ടിയിരിക്കുന്നു. സീ കേരളം തമിഴ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലിന്റെ സെറ്റില്‍ വച്ചാണ് അപര്‍ണയെ അടുത്ത് പരിചയപ്പെതും അറിഞ്ഞതും എന്ന് ഫിറോസ് പറയുന്നു. വളരെ ഇന്‍ട്രോവേര്‍ട്ട് ആയിരുന്നു അപര്‍ണ. എന്നോട് ബിഗ്ഗ് ബോസ്സ്‌നേ കുറിച്ചും ഡെയ്ഞ്ചറസ് ബോസ് എന്ന പ്രോഗ്രാമിനെക്കുറിച്ചും ഒരുപാട് ഇഷ്ടത്തോടെ സംസാരിക്കുമായിരുന്നു. ഷൂട്ട് കഴിഞ്ഞാല്‍ ഉടന്‍തന്നെ വീട്ടിലേക്കു ഓടിയെതാനായിരുന്നു അപര്‍ണയ്ക്ക് ആഗ്രഹം. മിക്കപ്പോഴും ഭര്‍ത്താവ് വന്നാണ് കൂട്ടികൊണ്ട് പോകുന്നത്. മക്കളുടെ കാര്യമാകും എപ്പോഴും എന്നോട് സംസാരിക്കുന്നത്. അത്രമേല്‍ അപര്‍ണ മക്കളുമായി അറ്റാചിടായിരുന്നു – എന്ന് ഫിറോസ് പറഞ്ഞത്
ഇന്‍സ്റ്റഗ്രാമില്‍ ആയാലും ഫേസ്ബുക്കില്‍ ആയാലും വളരെ സജീവമായിരുന്നു അപര്‍ണ. ഭര്‍്ത്താവിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പമുള്ള ഫോട്ടോസും വീഡിയോസും മാത്രമാണ് പേജ് മുഴുവല്‍. അതില്‍ അപര്‍ണ തനിച്ചുള്ള ഫോട്ടോസ് പോലും ചുരുക്കമാണ്.
തന്നെ അത്രയധികം സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് ഭര്‍ത്താവ് എന്ന് ഒരു അഭിമുഖത്തില്‍ അപര്‍ണ തന്നെ പറഞ്ഞിരുന്നു. വിവാഹത്തിന് മുന്‍പേ അഭിനയിക്കുന്നുണ്ടെങ്കിലും, അഭിനയത്തില്‍ സജീവമായത് വിവാഹത്തിന് ശേഷമാണെന്നാണ് അപര്‍ണ പറഞ്ഞത്. താന്‍ അഭിനയിക്കുന്നതില്‍ അദ്ദേഹത്തിന് വലിയ അഭിമാനമാണ്. ഏതൊരു പ്രൊജക്ട് വന്നാലും അദ്ദേഹത്തോട് പറയാറുണ്ട്. എനിക്ക് പറ്റുന്ന റോളുകള്‍ ഏതാണെന്ന് പറഞ്ഞ് ചെയ്യാന്‍ അദ്ദേഹമാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നാണ് അപര്‍ണ പറഞ്ഞത്
അഭിനയിക്കാൻ അപർണ പോകുന്നതിലും സഞ്ജിത്തിനു എതിർപ്പ് ഉള്ളതായിട്ടാണ് ബന്ധുക്കൾ നൽകുന്ന സൂചന. എന്നാൽ അന്ന് അപർണ്ണ പറഞ്ഞത് കള്ളമായിരുന്നോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള അപർണ അഭിനയത്തിനൊപ്പം തന്നെ ഹോസ്പിറ്റലിൽ റിസെപ്‌ഷനിസ്റ്റ് ആയി ജോലിയും നോക്കി. കുഞ്ഞുങ്ങളെ നോക്കാൻ ആരും ഇല്ലാതെ വന്നതോടെയാണ് അവർ ആ ജോലി രാജിവച്ചത്.
അതേസമയം അപര്‍ണ നായരുടെ ആത്മഹത്യക്ക് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും. ഇക്കാര്യത്തിലുളള കുടുംബപ്രശ്‌നങ്ങളും മനോവിഷമവുമാണ് ജീവനൊടുക്കാന്‍ നടിയെ പ്രേരിപ്പിച്ചതെന്നാണ് എഫ്‌ഐആറിലുളളത്. കരമന പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ബന്ധുക്കളില്‍നിന്നും മൊഴിയെടുത്തു. മരണത്തില്‍ സംശയകരമായൊന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്.