നടന്‍ വിശാല്‍ വിവാഹിതനാകുന്നു? വധു നടി ലക്ഷ്മി മേനോൻ; റിപ്പോർട്ടുകൾ ഇങ്ങനെ

നടന്‍ വിശാല്‍ വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ടുകൾ . നാല്‍പത്തിയഞ്ചുകാരനായ വിശാല്‍ 27കാരിയായ ലക്ഷ്മി മേനോനെയാണ് വിവാഹം ചെയ്യാനൊരുങ്ങുന്ന എന്ന റിപ്പോര്‍ട്ടുകളാണ് തമിഴ് മാധ്യമങ്ങളില്‍ എത്തുന്നത്.

വിശാലിനൊപ്പം പാണ്ഡ്യനാട് എന്ന ചിത്രത്തില്‍ ലക്ഷ്മി അഭിനയിച്ചിരുന്നു. നേരത്തെ ഒരു മലയാളി ബിസിനസുകാരനുമായി ലക്ഷ്മി മേനോന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാവുമെന്നും ഗോസിപ്പുകളുണ്ടായിരുന്നു.

അതേസമയം കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു നടിയുമായി വിശാലിന്റെ വിവാഹ നിശ്ചയം വരെ നടന്നിരുന്നു. എന്നാല്‍ പിന്നീട് അത് മുടങ്ങി. തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയുമായിട്ടായിരുന്നു താരത്തിന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. വിശാഖപട്ടണത്ത് ഷൂട്ടിംഗ് നടക്കുമ്പോഴാണ് താന്‍ അനിഷയെ കണ്ടതെന്നും ഉടന്‍ പ്രണയം തോന്നിയിരുന്നതായും വിശാല്‍ പറഞ്ഞിരുന്നു. എന്നാല്‍ നിശ്ചയത്തിന് ശേഷം ഇരുവരും പിരിഞ്ഞു.

കുംകി, സുന്ദര പാണ്ഡിയന്‍, കുട്ടി പുലി, ജിഗര്‍താണ്ട, മഞ്ച പൈ, കൊമ്പന്‍, റെക്കൈ, വേതാളം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ലക്ഷ്മി മേനോന്‍. മലയാളത്തില്‍ ദിലീപിനൊപ്പം അവതാരം എന്ന സിനിമയിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

Noora T Noora T :