പാൽനിലാവിനും ഒരു നൊമ്പരം. പാതിരാക്കിളി എന്തിനീ മൗനം, സാഗരം മനസ്സിലുണ്ടെങ്കിലും കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല………………….ചിരിപ്പിച്ച്, ചിരിപ്പിച്ച്, ഹിറ്റ് മേക്കർ സംവിധായകൻ സിദ്ദീഖ് വിടവാങ്ങി

മലയാള സിനിമയിൽ ചിരിയുടെ പുതുവഴി തുറക്കുകയും തമിഴിലും ഹിന്ദിയിലും വരെ ഹിറ്റ്മേക്കർ ആകുകയും ചെയ്ത സിദ്ദിഖ് ഇന്നലെ രാത്രിയാണു വിടവാങ്ങിയത്. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫെഫ്ക ജെനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് മരണവിവരം സ്ഥിരീകരിച്ചത്.
ലാല്‍, റഹ്മാന്, എം ജി ശ്രീകുമാർ, ദിലീപ്, ടിനി ടോം അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ധിഖിനെ ഇന്നലെ സന്ദര്‍ശിച്ചിരുന്നു. തന്റെ എല്ലാമെല്ലാമായ സിദ്ധിക്കായെ കാണാൻ വേദനയോടെ ദിലീപ് എത്തിയ ദൃശ്യങ്ങൾ കാണാം
