ദേശീയ അവാര്‍ഡ് ജേതാവായ കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സ്വന്തം സ്റ്റുഡിയോയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മുംബൈ കര്‍ജാത്തിലുള്ള എന്‍.ഡി സ്റ്റുഡിയോയില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നിരവധി മറാഠി, ഹിന്ദി സിനിമകള്‍ക്കായി നിതിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹം ദില്‍ ദേ ചുകേ സനം, ലഗാന്‍, ദേവദാസ്, ജോധാ അക്ബര്‍, പ്രേം രത്തന്‍ ധന്‍ പായോ എന്നീ ഹിറ്റ് സിനിമകളുടെ കലാസംവിധായകനാണ്.
മികച്ച കലാ സംവിധായകനുള്ള ദേശീയ പുരസ്‌കാരം നാലു തവണ ലഭിച്ചിട്ടുണ്ട്. ഇതേ വിഭാഗത്തില്‍ മൂന്ന് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും ദേശായി നേടിയിട്ടുണ്ട്. പ്രൊഡക്ഷന്‍ ഡിസൈനറെന്ന നിലയിലും ശ്രദ്ധേയനായിരുന്നു.
20 വര്‍ഷം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ അശുതോഷ് ഗവാരിക്കര്‍, രാജ്കുമാര്‍ ഹിറാനി, സഞ്ജയ് ലീലാ ഭന്‍സാലി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.